ഇടുക്കി: വെള്ളിയാഴ്ച്ച രാത്രിയിൽ പെയ്‌ത പ്രളയ മഴയ്ക്ക് പിന്നാലെ ഇടുക്കിയിൽ വീണ്ടും മഴ ശക്തം. ശനിയാഴ്ച്ച രാത്രി ഒൻപതോടെ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽ വീണ്ടും മഴ ശക്തമായി. നിലവിൽ പലയിടത്തും മഴ ശക്തമായി തുടരുകയാണ്. വെള്ളിയാഴ്ച്ച രാത്രിയിൽ പെയ്‌ത മഴയിൽ പലയിടത്തും വെള്ളം കയറിയിരുന്നു.
ശനിയാഴ്ച്ച പകൽ മഴ മാറി നിന്നതോടെ പലയിടത്തും വെള്ളം ഇറങ്ങിയെങ്കിലും വീണ്ടും മഴ തുടങ്ങിയത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്ഫിൽവേയിലെ 13 ഷട്ടറുകളും തുറന്നിട്ടുണ്ട്. കുമളിയിൽ തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി.
കുമളി, ഒന്നാംമൈൽ പ്രദേശങ്ങളിൽ നിരവധി വ്യാപാരസ്ഥാപനങ്ങളിലും വെളളം കയറി. ചെളിമട, ആനവിലാസം ശാസ്താനട ഭാഗത്തും കനത്ത വെളളക്കെട്ടുണ്ടായിരുന്നു. വണ്ടിപ്പെരിയാർ കക്കികവല ആറ്റിൽ ജലനിരപ്പ് ഉയന്നതിനെ തുടുർന്ന് സമീപത്തെ വീടുകളിളും സർക്കാർ ആശുപത്രിയിലും വെള്ളം കയറി. ഇടുക്കി കൂട്ടാറിൽ നിർത്തിയിട്ടിരുന്ന ടെംപോ ട്രാവല്ലർ മലവെളളപ്പാച്ചിൽ ഒഴുകിപ്പോയിരുന്നു.
Join Our Whats App group
Post A Comment: