ഇടുക്കി: മലയോര ഹൈവേയിൽ നിയന്ത്രണം വിട്ട ജീപ്പ് ബസിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരുക്ക്. മേരികുളത്തിനും തോണിത്തടിക്കുമിടയിൽ വെള്ളിയാഴ്ച്ച വൈകിട്ട് 7.15 ഓടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടെത്തിയ ജീപ്പ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തോണിത്തടി സ്വദേശിനിയായ ബസ് യാത്രികയ്ക്കാണ് അപകടത്തിൽ പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല. അപകടത്തിൽപെട്ട ബസ് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി.
അതേസമയം ബസിൽ ഇടിച്ച ജീപ്പ് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ ഓടയിൽ നിന്നും ജീപ്പ് ഉയർത്തി റോഡിലെത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു.
Bag for Office Women & Men
Join Our Whats App group
Post A Comment: