www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1432) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

വിവോ വി60ഇ ഇന്ത്യൻ വിപണിയിൽ

vivo-v60e
Share it:

vivo-v60e


മുംബൈ: ഒട്ടേറെ സവിശേഷതകളുമായി വിവോ വി60ഇ ഇന്ത്യൻ വിപണിയിൽ. അമോലെഡ് ഡിസ്‌പ്ലേയുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ മീഡിയടെക് പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്.

200എംപി പ്രധാന കാമറയും 6,500 എംഎഎച്ച് ബാറ്ററിയും ഈ സ്മാര്‍ട്ട്‌ഫോണിലുണ്ട്. മൂന്ന് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റും അഞ്ച് വര്‍ഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റും സ്മാര്‍ട്ട്‌ഫോണിന് ലഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.

മൂന്ന് വേരിയന്‍റുകളിലാണ് ഫോണ്‍ വിപണിയില്‍ വരുന്നത്. 8ജിബി+128ജിബി, 8ജിബി+256ജിബി, 12ജിബി+256ജിബി എന്നിവ യഥാക്രമം 29,999 രൂപ, 31,999 രൂപ, 33,999 രൂപ എന്നിങ്ങനെയാണ് വില. എലൈറ്റ് പര്‍പ്പിള്‍, നോബിള്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാം. 

വിവോ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും വിവോ പാര്‍ട്ണര്‍ ആയിട്ടുള്ള റീട്ടെയില്‍ സ്റ്റോറുകളിലും ഉപഭോക്താക്കള്‍ക്ക് ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. തുടക്കത്തില്‍ വിവിധ ബാങ്ക് കാര്‍ഡുകളില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും.

2392 × 1080 പിക്സല്‍ റെസല്യൂഷനോടുകൂടിയ 6.77 ഇഞ്ച് FHD+ ക്വാഡ് കര്‍വ്ഡ് AMOLED ഡിസ്പ്ലേ, 20:9 വീക്ഷണാനുപാതം, 120Hz റിഫ്രഷ് നിരക്ക് എന്നിവയാണ് പ്രധാന സവിശേഷതകള്‍. സ്‌ക്രീന്‍ 480Hz ടച്ച് സാമ്പിള്‍ റേറ്റും 1900 nits വരെ പീക്ക് ബ്രൈറ്റ്നസ് ലെവലും വാഗ്ദാനം ചെയ്യുന്നു. ഡയമണ്ട് ഷീല്‍ഡ് ഗ്ലാസ് പാളി ഉപയോഗിച്ച് ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നു.

മെച്ചപ്പെട്ട ഗ്രാഫിക്സിനായി മാലി-G615 MC2 GPU-യുമായി ഇണക്കിചേര്‍ത്ത ഒക്ട-കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7360 ടര്‍ബോ 4nm പ്രോസസറാണ് ഫോണിന് കരുത്തു പകരുന്നത്. ഫണ്‍ടച്ച് ഒഎസ് 15നെ അടിസ്ഥാനമാക്കി ആന്‍ഡ്രോയിഡ് 15ല്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ഡ്യുവല്‍ നാനോ സിമ്മുകളെ പിന്തുണയ്ക്കുന്നു.

കാമറ വിഭാഗത്തില്‍ പിന്നില്‍ 1/1.4' Samsung HP9 സെന്‍സര്‍, f/1.88 അപ്പേര്‍ച്ചര്‍, OIS എന്നിവയുള്ള 200എംപി പ്രധാന കാമറയും f/2.2 അപ്പേര്‍ച്ചറും ഓറ ലൈറ്റും ഉള്ള 8എംപി അള്‍ട്രാ-വൈഡ് ലെന്‍സും ഉണ്ട്. ഉയര്‍ന്ന നിലവാരമുള്ള ഫൂട്ടേജുകള്‍ക്കായി ഇത് 4K വീഡിയോ റെക്കോര്‍ഡിങ്ങിനെ പിന്തുണയ്ക്കുന്നു. 

മുന്‍വശത്ത്, f/2.0 അപ്പേര്‍ച്ചറുള്ള 50എംപി ഐ ഓട്ടോഫോക്കസ് കാമറ മൂര്‍ച്ചയുള്ള സെല്‍ഫികളും വീഡിയോ കോളുകളും ഉറപ്പാക്കുന്നു. 90W ഫാസ്റ്റ് ചാര്‍ജിങ്ങിനുള്ള പിന്തുണയുള്ള 6500mAh ബാറ്ററിയാണ് ഈ ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്.

Join Our Whats App group

https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6

രഞ്ജിനി ഹരിദാസുമായി ലെസ്‌ബിയൻ ബന്ധം; വ്യക്ത വരുത്തി രഞ്ജിനി ജോസ്

കൊച്ചി: ഗായിക രഞ്ജിനി ജോസും അവതാരിക രഞ്ജിനി ഹരിദാസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല കഥകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇപ്പോൾ ഈ ബന്ധത്തെ കുറിച്ച് വ്യക്ത വരുത്തിയിരിക്കുകയാണ് രഞ്ജിനി ജോസ്. രഞ്ജിനി ഹരിദാസിന്‍റെ പോഡ്കാസ്റ്റില്‍ തന്നെയാണ് രഞ്ജിനി ജോസ് തുറന്ന് സംസാരിച്ചത്.

താനും രഞ്ജിനി ഹരിദാസും ലെസ്ബിയന്‍ കപ്പിള്‍ ആണെന്ന വാര്‍ത്തകള്‍ക്കെതിരെ ഉൾപ്പെടെയാണ് രഞ്ജിനി ജോസ് പ്രതികരിച്ചത്. താനും ഗായകന്‍ വിജയ് യേശുദാസും പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെക്കുറിച്ചും രഞ്ജിനി വിശദീകരിച്ചു. രഞ്ജിനി ജോസിന്‍റെ വാക്കുകൾ ഇങ്ങനെ- ആളുകള്‍ സെന്‍സിറ്റീവുമാണ് ഇന്‍സെന്‍സിറ്റീവുമാണെന്ന് തോന്നിയിട്ടുണ്ട്. 

പ്രത്യേകിച്ചും കൊവിഡിന് ശേഷം. എന്നേയും സഹ ഗായകനേയും കുറിച്ചും, എന്നേയും നിന്നേയും (രഞ്ജിനി ഹരിദാസ്) കുറിച്ചും വാര്‍ത്തകള്‍ വന്നതും എനിക്ക് പ്രതികരിക്കേണ്ടി വന്നതും നോക്കൂ. 

ഇന്‍സെന്‍സിറ്റീവായി ഒന്ന് എഴുതിക്കഴിഞ്ഞാല്‍ പിന്നെ ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഞാന്‍ ഒരിക്കല്‍ പ്രതികരിച്ച് അവസാനിപ്പിച്ചത്. ഒരുപാട് പേര്‍ പിന്തുണച്ചെത്തി. ഇത് വിജയ് യേശുദാസും ഞാനും ഡേറ്റിങ്ങിലാണെന്ന് പറഞ്ഞതിനെക്കുറിച്ചാണ്. അവന്‍ എന്‍റെ ബാല്യകാല സുഹൃത്താണ്. ഞങ്ങള്‍ ഡേറ്റ് ചെയ്തിട്ടില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഭ്രാന്താണ്. 

ചിലര്‍ നേരിട്ട് എന്‍റെയടുത്ത് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അവന്‍ പത്താം ക്ലാസ് മുതല്‍ എന്‍റെ സുഹൃത്താണ്. അന്ന് മുതല്‍ അറിയാം. ഞാന്‍ എന്തിന് വിജയ് യേശുദാസിനെ ഡേറ്റ് ചെയ്യണം? അവന്‍ എന്‍റെ ബെസ്റ്റ് ഫ്രണ്ടാണ്.  കരണ്‍ ജോഹറിന്‍റെ സിനിമയില്‍ നടക്കുമായിരിക്കും, പക്ഷെ എന്‍റെ ജീവിതത്തില്‍ നടക്കില്ല. 

കൊവിഡിന് ശേഷം ആളുകള്‍ വല്ലാതെ ഇന്‍സെന്‍സിറ്റീവായിട്ടുണ്ട്. പിന്നെ എന്നേയും നിന്നേയും ചേര്‍ത്താണ് വിവരക്കേട് പറഞ്ഞത്. നമ്മള്‍ ലെസ്ബിയന്‍ ആണെന്ന്. ലെസ്ബിയന്‍ എന്ന് വിളിക്കുന്നതല്ല എന്‍റെ പ്രശ്നം. എനിക്ക് അവരോട് എതിര്‍പ്പുകളില്ല, പക്ഷെ ഞാന്‍ അതല്ല. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് നിങ്ങള്‍ ഇപ്പോഴാണ് അറിഞ്ഞതെന്ന് കരുതി അത് എല്ലായിടത്തും കൊണ്ടു വരണമെന്നില്ല എന്ന് ഞാന്‍ പറഞ്ഞു എന്നും രഞ്ജിനി ജോസ് പറയുന്നു.

Share it:

Tech

Post A Comment: