ഇടുക്കി: ബോംബ് സ്ഫോടനത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് ഇടുക്കിയിൽ പിടിയിൽ. ഝാര്‍ഖണ്ഡ് സ്വദേശി സഹന്‍ ടുടിയെയാണ് മൂന്നാറിൽ നിന്നും എൻഐഎ സംഘം പിടികൂടിയത്.
ഝാര്‍ഖണ്ഡില്‍ നിന്ന് രക്ഷപ്പെട്ട് മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ എന്‍ഐഎ സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു.
എത്ര മനോഹരം.... കാണാതെ പോകരുത് ഈ വീഡിയോ..
സംഘത്തിന്‍റെ അന്വേഷണത്തിനിടയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ മൂന്നാറില്‍ നിന്ന് ഇന്നലെ രാത്രിയോടെ മൂന്നാര്‍ പൊലീസിന്‍റെ സഹായത്തോടെ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ സുരക്ഷയില്‍ പ്രതിയെ പാര്‍പ്പിച്ചിരിക്കുകയാണ്.
2021ആണ് ഝാര്‍ഖണ്ഡില്‍ സ്‌ഫോടനത്തിലൂടെ മൂന്ന് പൊലീസുകാരെ പ്രതി കൊലപ്പെടുത്തിയത്. ഒന്നര വര്‍ഷം മുമ്പാണ് സഹന്‍ കേരളത്തില്‍ എത്തിയത്. സഹനൊപ്പം കൂടുതല്‍ ആളുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം എവിടെയാണെന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക. പ്രതിയുമായി ഇന്ന് എന്‍ഐഎ സംഘം കൊച്ചിയില്‍ എത്തും.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
നവ്യനായരെ കടന്നു പിടിക്കാൻ ശ്രമം
കൊച്ചി: സിനിമാ പ്രോമോഷൻ പരിപാടിക്കിടെ നടി കാവ്യ മാധവനോട് മോശമായി പെരുമാറാൻ ശ്രമിച്ച വീഡിയോ പുറത്ത്. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രമോഷനായിട്ടാണ് നവ്യ കോഴിക്കോടെത്തിയത്. സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
പ്രമോഷനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും കോഴിക്കോട് എത്തിയതിന്‍റെ വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.
പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു. മാളില്‍ നിന്നും താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. ഉടനെ തന്നെ നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന്‍ ഷാഹിര്‍ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വിഡിയോയില്‍ കാണാം.
തനിക്ക് നേരെയുണ്ടായ അപ്രതീക്ഷിതമായ നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വിഡിയോയിലുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൊതു ഇടത്ത്, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്ക്കെതിരെ അതിക്രമ ശ്രമമുണ്ടായതെന്നത് അമ്പരപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നു.
Post A Comment: