കൊച്ചി: ഒന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മ കുറ്റവിമുക്ത. കുട്ടിയുടെ പിതാവ് നൽകിയ കേസിലാണ് അമ്മയെ കുറ്റവിമുക്തയാക്കിയത്. മാസങ്ങള്‍ക്ക് മുമ്പാണ് പിതാവിന്‍റെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ പൊലീസ് അമ്മയ്ക്ക് എതിരെ കേസ് എടുത്തത്.
മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ പീഡിപ്പിച്ചതായിട്ടുള്ള കേസ് വിശ്വസനീയമല്ലെന്ന് പ്രതി സ്ഥാനത്ത് ചേര്‍ത്ത അമ്മയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
വിചിത്ര പരാതിയില്‍ പ്രാഥമിക പരിശോധന ഇല്ലാതെ കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തുവാന്‍ തൃശൂര്‍ റൂറല്‍ എസ് പി യ്ക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു.
കുടുംബ കേസ് നിലനില്‍ക്കുന്ന ദമ്പതികള്‍ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളാണ് വ്യാജ പരാതിയ്ക്ക് പിന്നില്‍ പ്രചോദനമായതെന്നും കേസ് എടുക്കല്‍ രീതിയില്‍ വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടതെന്നും ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്സിങ് ചൂണ്ടിക്കാട്ടി.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: