തൃശൂർ: പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങി നാല് വയസുകാരൻ മരിച്ചു. കുന്നംകുളം എരുമപ്പെട്ടിയിൽ വെള്ളറക്കാട് ആദൂർ സ്വദേശി കണ്ടേരി വളപ്പിൽ ഉമ്മർ - മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്.
രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ പേനയുടെ മൂടി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കുട്ടി ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടപ്പോഴാണ് വീട്ടുകാർ കാര്യം ശ്രദ്ധിക്കുന്നത്.
ഉടൻ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റി.
Join Our Whats App group
Post A Comment: