ഇടുക്കി: കട്ടപ്പനയിൽ കള്ള് ഷാപ്പ് ജീവനക്കാരനെ ഷാപ്പിനു സമീപത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരുപതേക്കർ ഷാപ്പിലെ പാചക തൊഴിലാളി ആറന്മുള പാറയ്ക്കല്‍ ശശിയാ(71)ണ് മരിച്ചത്.
ബുധനാഴ്ച്ച ഷാപ്പിൽ മറ്റു തൊഴിലാളികൾക്കൊപ്പമാണ് ശശിയും കിടന്നത്. രാത്രിയിൽ ഷാപ്പിനു പുറത്തേക്കിറങ്ങിയ ഇയാൾ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. തുടർന്ന് മറ്റു തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് ഷാപ്പിനു മുന്നിലെ ഇരിപ്പിടത്തിനോട് ചേർന്ന് തൂങ്ങിയ നിലയിൽ കണ്ടത്.
ജീവനക്കാർ ചേർന്ന് കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: