ഇടുക്കി: കഴിഞ്ഞ ദിവസം അടിമാലിയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരുക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി. മുട്ടിനുതാഴെയാണ് മുറിച്ചുമാറ്റിയത്. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍പ്പെട്ടാണ് സന്ധ്യയുടെ കാലിന് പരുക്കേറ്റത്. ശസ്ത്രക്രിയയില്‍ രക്തയോട്ടം പുനഃസ്ഥാപിച്ചെങ്കിലും മസിലുകള്‍ ചതഞ്ഞരഞ്ഞതിനാല്‍ കാല്‍ മുറിച്ചുമാറ്റാതെ മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സന്ധ്യയുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഇതുവരെ ഉണ്ടായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കാന്‍ അധികൃതര്‍ ആരും വിളിക്കുന്നില്ലെന്നും സന്ധ്യയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു.
അടിമാലി കൂമ്പന്‍പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് സന്ധ്യയുടെ ഭര്‍ത്താവ് നെടുമ്പള്ളിക്കുടിയില്‍ ബിജു (45) മരിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്‍റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ ഭക്ഷണം കഴിക്കാനായി ഇരുവരും വീട്ടിലെത്തി 20 മിനിറ്റിനകം അപകടം സംഭവിക്കുകയായിരുന്നു.
രാത്രി 10.20നുണ്ടായ അപകടത്തില്‍ മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു. ദേശീയപാതയ്ക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടര്‍ന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
പൊതു ഇടത്ത് സ്വകാര്യ ഭാഗങ്ങളിൽ വരെ സ്പർശിച്ച് കമിതാക്കൾ
പൊതുസ്ഥലങ്ങളിൽ പ്രണയത്തിലേർപ്പെടുന്ന കമിതാക്കളുടെ എണ്ണം അനുദിനം വർധിച്ചു വരികയാണ്. നമ്മുടെ നാട്ടിൽ ഇത്തരക്കാർക്കെതിരെ സദാചാര ആക്രമണങ്ങൾ ഉണ്ടാകുന്നതും പതിവാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം സ്നേഹ പ്രകടനം ആരും കണ്ടെന്ന് നടിക്കാറില്ല.
എന്നാൽ സിംഗപ്പൂരിൽ നടന്ന ഇത്തരത്തിലെ ഒരു സ്നേഹ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സാധാരണ സ്നേഹ പ്രകടനം മറികടന്ന് സഭ്യതയുടെ വരമ്പുകൾ ലംഘിക്കുന്നതാണ് ഇത്.
മറ്റൊരാൾ ഈ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ചൂടേറിയ ചർച്ചയായത്. ഒക്ടോബർ 21 ന് ടാംപൈൻസ് സ്ട്രീറ്റ് 34 ലെ കളിസ്‌ഥലത്ത് ബഞ്ചിലിരുന്നാണ് കമിതാക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത്.
പൊതുസ്‌ഥലത്ത് കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും നിയമവിരുദ്ധമല്ല, പക്ഷേ അത് അനുചിതമാണോയെന്നും അതിരു കടക്കുന്നുണ്ടോയെന്നും ദമ്പതികൾ ശ്രദ്ധിക്കണമെന്നാണ് വിഡിയോ എടുത്തയാളുടെ ഉപദേശം പ്രത്യേകിച്ച് കുട്ടികളുടെ കളിസ്‌ഥലത്ത് വെച്ചാണ് ഇത് സംഭവിച്ചത്.
നൂറു കണ്ണുകൾ നിങ്ങളെ നോക്കുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകില്ല, പക്ഷേ പൊതുജനങ്ങൾക്ക് അത് പ്രശ്നമുണ്ടാകാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിങ്ങൾ കേൾക്കില്ലായിരിക്കാം, പക്ഷേ പിന്നീട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾ അതിൽ ഖേദിക്കും ഒരു ആലിംഗനം, കൈകൾ കോർത്ത് പിടിക്കൽ, ഒരാളെ ചുറ്റിപ്പിടിച്ച് ഇരിക്കൽ എന്നിവയെല്ലാം സ്നേഹത്തിന്‍റെ സൗമ്യമായ പ്രകടനങ്ങളാണ്,
എന്നാൽ ദീർഘനേരം ചുംബിക്കുക, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുക തുടങ്ങിയ ലൈംഗിക ചേഷ്ഠകൾ ബെഡ് റൂമിലല്ലേ ചെയ്യേണ്ടത്. നിങ്ങൾ അത് സ്വയം സൂക്ഷിക്കേണ്ടതുണ്ട്. ഗാഢമായ ചുംബനങ്ങളും കാമ കേളിയും പാർക്കിലിരുന്നല്ല ചെയ്യേണ്ടത് "- വിഡിയോ എടുത്തയാൾ അഭിപ്രായപ്പെടുന്നു.
അതേസമയം വിഷയത്തിൽ സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വീഡിയോ പകർത്തിയത് കുറ്റമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കുട്ടികളുടെ കളിസ്ഥലത്ത് ഇത്തരത്തിൽ ചെയ്യുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടു പിടിക്കുകയാണ്.
 
 
 
 
 
 
 

 
Post A Comment: