പാലക്കാട്: കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പിലാണ് സംഭവം നടന്നത്. കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഹമ്മദ് ഫാസിലിന്‍റെയും മുഫീതയുടെയും മകന്‍ ഏദന്‍ ആണ് മരിച്ചത്.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദന്‍. ഇതിനിടെയാണ് അബദ്ധത്തില്‍ കിണറ്റില്‍ വീണത്. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.
Join Our Whats App group
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
നാളെ മുതൽ പെരുമഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെരുമഴക്കാലം. നാളെ മുതൽ വിവിധ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാൾ (ഒൻപതിന്) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും 10ന് പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും, 11ന് പാലക്കാട്, മലപ്പുറം എന്നീ ജീല്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ മുതല്‍ ഉച്ചക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കുന്നതായി വിദഗ്ദർ പറഞ്ഞു.
Post A Comment: