കൊച്ചി: ആരാധകർ കാത്തിരിക്കുന്ന ചിത്രം ബറോസിലെ പുത്തൻ ലുക്ക് പുറത്ത് വിട്ട് മോഹൻലാൽ. സോഷ്യൽ മീഡിയയിൽ റിലീസായ പോസ്റ്റർ ഇതിനോടകം വൈറലായി കഴിഞ്ഞു.
ഇതിനു പിന്നാലെ ബറോസ് ലൊക്കേഷനിൽ നിന്നുള്ള പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. മൊട്ടയടിച്ചാണ് മോഹൻലാൽ ലൊക്കേഷനിൽ എത്തിയിരിക്കുന്നത്. തല മൊട്ടയടിച്ച് തൊപ്പിയണിഞ്ഞാണ് താരം എത്തിയത്.
ബറോസ് ലൊക്കേഷനിൽ അണിയറ പ്രവർത്തകരിൽ ഒരാളുടെ പിറന്നാൾ ആഘോഷിക്കുന്നതാണ് വിഡിയോയിൽ. താരത്തിന്‍റെ ഫാൻ പേജിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. കോവിഡ് പ്രതിസന്ധിയിൽ ചിത്രീകരണം മുടങ്ങിയതിനെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ഷൂട്ടിങ് പുനരാരംഭിച്ചത്.
പുതുവർഷ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാലാണ് ബറോസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. പഴയ വെസ്റ്റേൺ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇരിക്കുന്ന താരത്തിന്‍റെ ചിത്രം ആരാധകരുടെ മനം കവറുകയാണ്.
ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്‌ത ജിജോയുടെ കഥയെ ആസ്‌പദമാക്കിയാണ് മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: