www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

പത്താം ക്ലാസ് വിദ്യാർഥിക്ക് പീഡനം; പിതാവും സഹോദരനും അറസ്റ്റിൽ

Share it:



മുംബൈ: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും സഹോദരനും അറസ്റ്റിൽ. മുംബൈയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. 16 വയസുകാരിയാണ് തന്നെ പിതാവും സഹോദരനും പീഡനത്തിനിരയാക്കിയതായി വെളിപ്പെടുത്തിയത്. പീഡനം സഹിക്കവയ്യാതെ കുട്ടി തന്നെ അധ്യാപകരോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് അധ്യാപകർ എൻജിഒ സംഘടനയെയും പൊലീസിനെയും വിവരം അറിയിച്ചു. 

രണ്ട് വർഷമായി പിതാവും സഹോദരനും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അധ്യാപകർ മുൻകൈയ്യെടുത്ത് കുട്ടിയെ കൗൺസിലിങ്ങിനും വിധേയയാക്കി.

2019 ലാണ് പിതാവ് തന്നെ ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. നാൽപ്പത്തിമൂന്നുകാരനായ ഇയാൾ മകൾ തനിച്ച് കിടന്നുറങ്ങുന്ന സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2019 ജനുവരിയിലായിരുന്നു സംഭവം. ഇതേ മാസം അവസാനം ഇരുപത് വയസുള്ള സഹോദരനും പെൺകുട്ടിയെ പീഡിപ്പിച്ചു. 

തന്‍റെ ഇളയ സഹോദരിയേയും അഛനും സഹോദരനും പീഡിപ്പിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. ഇതിനെ തുടർന്നാണ് കുട്ടി വിവരം അധ്യാപികയെ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവിനും സഹോദരനുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

എട്ടാം ക്ലാസുകാരിയെ കോട്ടയത്തെത്തിച്ചും പീഡനം 

കോട്ടയം: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി കോട്ടയം മെഡിക്കൽ കോളെജ് ബസ് സ്റ്റാൻഡിൽവച്ചും പീഡിപ്പിച്ചതായി കണ്ടെത്തി. 

ഇവിടെയും ബസ് നിർത്തിയിട്ട ശേഷം ഷട്ടറുകൾ താഴ്‌ത്തിയിട്ട് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി തന്നെയാണ് തന്നെ കോട്ടയം മെഡിക്കൽ കോളെജ് സ്റ്റാൻഡിൽ വച്ചും പീഡിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് യാഥാർഥ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പാലാ- മെഡിക്കൽ കോളെജ് റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. മെഡിക്കൽ കോളെജ് സ്റ്റാൻഡിൽ  കാത്തുകിടന്നുപ്പോഴാണ് പീഡനം നടന്നത്. ഇതോടെ പ്രതി പെൺകുട്ടിയെ ഏറെകാലമായി ദുരുപയോഗം ചെയ്‌തുവരികയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസമാണ് പാല കൊട്ടാരമറ്റം സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ബസ് ജീവനക്കാരായ രണ്ട് പേർ അറസ്റ്റിലായിരുന്നു. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ, ഇയാളെ സഹായിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിൻ എന്നിവരാണ് അറസ്റ്റിലായത്. 

ആളില്ല എന്ന് പറഞ്ഞു ട്രിപ്പ്‌ റദ്ദാക്കിയ ശേഷമായിരുന്നു ഡ്രൈവറുടേയും കണ്ടക്റ്ററുടേയും ഒത്താശയോടെ പീഡനം നടന്നത്. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സംഭവ ദിവസം ഉച്ചയ്ക്ക് പെൺകുട്ടി കൊട്ടാരം മറ്റം സ്റ്റാൻഡിലെത്തി ആളില്ലാത്ത ബസിലേക്ക് കയറുന്നത് മറ്റുള്ളവർ കണ്ടിരുന്നു. ഇത് കണ്ട ദൃക്സാക്ഷി പാലാ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ഇതോടെയാണ് പ്രതിയെ പൊലീസ് കയ്യോടെ പിടികൂടിയത്. വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതീകമായി കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ എത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ കോളെജിൽ എത്തി ഫോറൻസിക് വിഭാഗത്തിൽ പ്രതിയുടെ ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി. 


Share it:

Crime

Post A Comment: