www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

സ്വന്തമായി വിമാനം; സഞ്ചരിക്കാൻ സൂപ്പർ കാറുകൾ; ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി

Share it:


രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒൻപതാം വയസിൽ ആഡംബര ജീവിതത്തിന്‍റെ പേരിൽ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍റെ പട്ടികയിലെത്തിയിരിക്കുകയാണ് ഒരു കുട്ടി. നൈജീരിയൻ കുട്ടിയാണ് ഈ നേട്ടത്തിലെത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ധനികനായ കുട്ടി എന്നാണ് മുഹമ്മദ് അവൽ മുസ്‌തഫ എന്ന മോംഫാ ജൂനിയർ അറിയപ്പെടുന്നത്. മോംഫാ തൻ്റെ ആറാമത്തെ വയസിലാണ് ആദ്യത്തെ മാൻഷൻ സ്വന്തമാക്കിയത്. ഇത് കൂടാതെ മറ്റ് നിരവധി മാളികകളും സൂപ്പർ കാറുകളും ഈ ബാലന് സ്വന്തം. ഇതൊന്നും പോരാതെ സ്വകാര്യ ജെറ്റിൽ ലോകമെമ്പാടും സഞ്ചരിക്കുകയാണ് മോംഫാ.  നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള മൾട്ടി മില്യണയരും ഇന്‍റർനെറ്റ് സെലിബ്രിറ്റിയുമായ ഇസ്മയിലിയ മുസ്തഫയുടെ മകനാണ് മോംഫാ ജൂനിയർ. 

ഈ കുട്ടി സമ്പന്നൻ വെർസെസ്, ഗൂച്ചി തുടങ്ങിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള സ്‌റ്റൈലിഷ്, ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് തൻ്റെ സൂപ്പർകാറുകൾക്ക് അരികിൽ നിൽക്കുന്ന ചിത്രങ്ങളാണ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യുന്നത്. മോംഫാ ജൂനിയറിന്‍റെ സൂപ്പർകാറുകളുടെ ശേഖരത്തിൽ മഞ്ഞ ഫെരാരി, ബെന്‍റ്‌ലി ഫ്ലയിംഗ് സ്പർ, റോൾസ് റോയ്‌സ് വ്രൈത്ത് എന്നിവ ഉൾപ്പെടുന്നു.

മറ്റൊരു ചിത്രത്തിൽ മോംഫാ ഒരു സ്വകാര്യ ജെറ്റിനുള്ളിൽ ഭക്ഷണം കഴിക്കുന്നത് കാണാം. ഇൻസ്റ്റാഗ്രാമിൽ ഈ ശതകോടീശ്വരന് നിരവധിയാണ് ആരാധകർ. 2018 ലെ ആറാം ജന്മദിനത്തിനാണ് അച്ഛൻ മോംഫയ്ക്ക് ആദ്യത്തെ മാളിക വാങ്ങി നൽകിയത്. മോഫാ തൻ്റെ കുഞ്ഞനുജത്തിക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ അച്ഛന്‍റെ ഇൻസ്റ്റാഗ്രാമിൽ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.

  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

Share it:

world

Post A Comment: