www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1925) Mostreaded (1617) Crime (1488) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കുടുംബ വഴക്ക്; സ്വന്തം ഭാര്യയുടെ കുളിമുറി ദൃശ്യം വാട്‌സാപ്പ് സ്റ്റാറ്റസാക്കി ഭർത്താവ്

Share it:



മുംബൈ: കുടുംബ വഴക്കിന്‍റെ വൈരാഗ്യം തീർക്കാൻ സ്വന്തം ഭാര്യയുടെ കുളിമുറി ദൃശ്യം വാട്‌സാപ് സ്റ്റാറ്റസാക്കി യുവാവ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ 30 കാരനായ ഭർത്താവ് ഒളിവിലാണ്. മുംബൈയിലാണ് സംഭവം നടന്നത്. 

ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് കുളിമുറിയിലെ നഗ്ന ദൃശ്യം പ്രചരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

ഭർത്താവിന്‍റെയും വീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ യുവതി മാസങ്ങൾ മുമ്പ് സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. 28 കാരിയായ യുവതി കുട്ടികളെയും കൊണ്ടാണ് വീട്ടിലേക്ക് പോയത്.  

യുവതിയുടെ പേരിലുള്ള വീട് നൽകണമെന്നാവശ്യപ്പെട്ട് വീണ്ടും ഭർത്താവ് മാനസികമായി പീഡിപ്പിക്കുന്നുണ്ടായിരുന്നു. തനിക്കെതിരെയുള്ള പരാതി പിൻവലിക്കാനും യുവാവ് നിരന്തരം ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് യുവാവ് ഭാര്യയുടെ കുളിമുറി ദൃശ്യം വാട്‌സാപ്പ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ചത്. 

ഭാര്യയുടെ കുളിമുറി ദൃശ്യങ്ങളാണ് ഇയാള്‍ വാട്‌സ് ആപ് സ്റ്റാറ്റസില്‍ അപ് ലോഡ് ചെയ്‌തത്. യുവതിയുടെ സഹോദരി സ്റ്റാറ്റസ് കണ്ട് വിവരം യുവതിയെ അറിയിക്കുകയായിരുന്നു. ഭാര്യ തനിക്കൊപ്പമുണ്ടായിരുന്ന സമയത്ത് രഹസ്യമായി ചിത്രീകരിച്ചതായിരുന്നു ദൃശ്യങ്ങള്‍. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ബസ് നിർത്തിയിട്ട് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം 

കോഴിക്കോട്: ട്യൂഷനു പോയ വിദ്യാർഥിനിയെ ബസ് നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.

 കോഴിക്കോട് മൂഴിക്കൽ റൂട്ടിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. റാണിയ എന്ന ബസിലാണ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ട്യൂഷൻ ക്ലാസിൽ പോകുന്നതിനു വേണ്ടിയാണ് പെൺകുട്ടി ബസിൽ കയറിയത്. ഈ സമയത്ത് ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. അവസരം മുതലെടുത്ത ഷമീർ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട ശേഷം പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. 

എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിലാണ് ബസ് നിർത്തിയത്. ബസിലെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light