www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പോക്‌സോ കേസിലെ ഇര ജീവനൊടുക്കിയ നിലയിൽ

Share it:


കണ്ണൂർ: ഇൻസ്റ്റഗ്രാം പരിചയം മുതലാക്കി യുവാവ് പീഡിപ്പിച്ച യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വർഷം മുമ്പായിരുന്നു പീഡനം നടന്നത്. തിങ്കളാഴ്ച്ച വൈകിട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

പാലക്കാട് സ്വദേശിയായ രാഹുൽ കൃഷ്‌ണ എന്ന ആളാണ് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. 17 വയസുള്ളപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ ആണ് രാഹുൽ കൃഷ്‌ണയുമായി പരിചയപ്പെട്ടത്. തുടർന്നാണ് പീഡനം നടന്നത്. വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് പെൺകുട്ടിയെ രാഹുൽ കൃഷ്‌ണ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.  

ബന്ധുക്കൾക്ക് ഇയാൾ വീഡിയോ അയച്ച് നൽകുകയുമുണ്ടായി. തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പീഡനം നടന്ന് മൂന്ന് വർഷം പിന്നിട്ടെങ്കിലും പെൺകുട്ടി ഇതിന്‍റെ മാനസിക ആഘാതത്തിൽ നിന്ന്  മോചിതയായിട്ടുണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. അതെ സമയം മരണം സംബന്ധിച്ച് പെൺകുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

മലപ്പുറത്ത് 16 കാരി ഗർഭിണി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയെയാണ് ബന്ധുവിനു വിവാഹം കഴിച്ചു കൊടുത്തത്. ഒരു വർഷം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയത്. 

വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയുടെ ഭർത്താവ്. ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. 

വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു. 


Share it:

Kerala

Post A Comment: