www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകൻ ഒളിച്ചോടി; അമ്മയുടെ സാരി വലിച്ചൂരി നാട്ടുകാർ

Share it:


ചെന്നൈ: പ്രണയിച്ച പെൺകുട്ടിയുമായി മകൻ നാടു വിട്ടതിന് അമ്മയുടെ സാരി വലിച്ചൂരി ആൾക്കൂട്ടം. തമിഴ്‌നാട്ടിലെ വിരുദനഗറിലാണ് സംഭവം നടന്നിരിക്കുന്നത്. അയൽവാസിയായ പെൺകുട്ടിയുമായിട്ടാണ് യുവാവ് നാടു വിട്ടത്. 45 കാരിയായ സ്ത്രീയാണ് ഇതിനാൽ അപമാനിക്കപ്പെട്ടത്. നാട്ടുകാർ ചേർന്ന് വീട്ടമ്മയെ വഴിയരികിലെ മരക്കുറ്റിയിൽ കെട്ടിയിട്ട ശേഷം സാരി വലിച്ചഴിക്കുകയായിരുന്നു.

സംഭവത്തിൽ 14 പേർക്കെതിരെ കേസ് എടുത്തതായും രണ്ടു പേരെ അറസ്റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു. മീനാക്ഷി എന്ന സ്ത്രീയാണ് അപമാനിക്കപ്പെട്ടത്. മീനാക്ഷിയുടെയും രാമചന്ദ്രന്‍റെയും മകനായ ശക്തിശിവ (24) സമീപത്തെ പത്തൊൻപതുകാരിയുമായി പ്രണയത്തിലാവുകയും ഇരുവരും ഒളിച്ചോടുകയും ചെയ്‌തു. 

ജനുവരി 22 നാണ് ഇവർ നാടുവിട്ടത്. ചെന്നൈയിലെ അരി മില്ലിലാണ് ശക്തിശിവ ജോലി ചെയ്യുന്നത്. ഇരു വീട്ടുകാരും യുവാവിനെയും പെൺകുട്ടിയെയും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. 

ചൊവ്വാഴ്ച്ച വൈകിട്ട് പെൺകുട്ടിയുടെ അമ്മ ആർ സുധയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ യുവാവിന്‍റെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. മീനാക്ഷിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് സാരി വലിച്ചു കീറിയ അവർ ഒരു കുറ്റിയിൽ കെട്ടിയിട്ടു. വടി കൊണ്ട് അടിക്കുകയും ചെയ്‌തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണ് എന്ന് പൊലീസ് അറിയിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

National

Post A Comment: