കാലങ്ങളായി മനുഷ്യനെ പാടുപെടുത്തുന്ന ഒന്നാണ് മുട്ട പൊട്ടിക്കൽ. കൃത്യമായി മുട്ട പൊട്ടിക്കുന്നവർ നമുക്ക് ചുറ്റും ധാരാളമുണ്ട്. എന്നാൽ മുട്ടയുടെ അകം പൊട്ടാതെ തോട് മാത്രം പൊളിച്ചെടുക്കാൻ സാധിക്കുമോ. കാലങ്ങളായി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ചിലർ ഇതിൽ വിജയിക്കാറുമുണ്ട്.
എന്നാൽ വെറും 10 മിനിറ്റ് കൊണ്ട് മൊട്ടയുടെ അകം പൊട്ടാതെ തോട് മാത്രം പൊളിച്ചെടുത്ത് ശ്രദ്ധ നേടുകയാണ് ചൈനയിലെ ഒരു ന്യൂറോ സർജൻ. അത്യന്തം സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്ന സർജനാണ് അനായാസമായി മുട്ടത്തോട് പൊളിച്ചെടുക്കുന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വീഡിയോയ്ക്കൊപ്പം നൽകിയ കുറിപ്പിൽ എങ്ങനെ ഇത് സാധ്യമാകുമെന്നും ഡോക്‌ടർ വിശദീകരിക്കുന്നുണ്ട്.
സങ്കീർണമായ ശസ്ത്രക്രിയകൾ നടത്തുന്ന ഡോക്‌ടർമാർ ഇത്തരത്തിലുള്ള പ്രാക്റ്റീസ് ചെയ്യാറുണ്ടത്രേ. ക്ഷമയും കൈകളുടെ വഴക്കവും കൃത്യമാക്കാനാണ് ഇത്തരത്തിൽ പ്രാക്‌ടീസ് ചെയ്യുന്നത്. അതേസമയം ഡോക്‌ടറുടെ മുട്ട പൊട്ടിക്കൽ കണ്ട് പരീക്ഷണം നടത്തിയ പലരും പരാജയപ്പെട്ടുപോയെന്നാണ് റിപ്പോർട്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/K1qDeudCPifDXl43GW7kbz
എട്ടാം ക്ലാസുകാരിയെ കോട്ടയത്തെത്തിച്ചും പീഡനം
കോട്ടയം: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി കോട്ടയം മെഡിക്കൽ കോളെജ് ബസ് സ്റ്റാൻഡിൽവച്ചും പീഡിപ്പിച്ചതായി കണ്ടെത്തി.
ഇവിടെയും ബസ് നിർത്തിയിട്ട ശേഷം ഷട്ടറുകൾ താഴ്‌ത്തിയിട്ട് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി തന്നെയാണ് തന്നെ കോട്ടയം മെഡിക്കൽ കോളെജ് സ്റ്റാൻഡിൽ വച്ചും പീഡിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് യാഥാർഥ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാലാ- മെഡിക്കൽ കോളെജ് റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. മെഡിക്കൽ കോളെജ് സ്റ്റാൻഡിൽ കാത്തുകിടന്നുപ്പോഴാണ് പീഡനം നടന്നത്. ഇതോടെ പ്രതി പെൺകുട്ടിയെ ഏറെകാലമായി ദുരുപയോഗം ചെയ്‌തുവരികയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസമാണ് പാല കൊട്ടാരമറ്റം സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ബസ് ജീവനക്കാരായ രണ്ട് പേർ അറസ്റ്റിലായിരുന്നു. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ, ഇയാളെ സഹായിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിൻ എന്നിവരാണ് അറസ്റ്റിലായത്.
ആളില്ല എന്ന് പറഞ്ഞു ട്രിപ്പ് റദ്ദാക്കിയ ശേഷമായിരുന്നു ഡ്രൈവറുടേയും കണ്ടക്റ്ററുടേയും ഒത്താശയോടെ പീഡനം നടന്നത്. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
സംഭവ ദിവസം ഉച്ചയ്ക്ക് പെൺകുട്ടി കൊട്ടാരം മറ്റം സ്റ്റാൻഡിലെത്തി ആളില്ലാത്ത ബസിലേക്ക് കയറുന്നത് മറ്റുള്ളവർ കണ്ടിരുന്നു. ഇത് കണ്ട ദൃക്സാക്ഷി പാലാ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ഇതോടെയാണ് പ്രതിയെ പൊലീസ് കയ്യോടെ പിടികൂടിയത്. വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതീകമായി കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ എത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ കോളെജിൽ എത്തി ഫോറൻസിക് വിഭാഗത്തിൽ പ്രതിയുടെ ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി.
Post A Comment: