www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

അമിത വേഗത്തിലെത്തിയ ബൈക്ക് മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ചു തെറിപ്പിച്ചു

Share it:



ഇടുക്കി: അമിത വേഗത്തിലോടിച്ച ന്യൂജൻ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിച്ചത് മൂന്ന് ഓട്ടോറിക്ഷകൾ. നെടുങ്കണ്ടം ടൗണിലെ ഹിൽഡാ ഓട്ടോ സ്റ്റാൻഡിൽ ശനിയാഴ്ച്ച വൈകിട്ട് നാലോടെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറിനും ബൈക്ക് ഓടിച്ച യുവാവിനും പരുക്കേറ്റു.  

ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോറിക്ഷാ ഡ്രൈവർ കോമ്പയാര്‍ സ്വദേശി കൊച്ചുതറവടക്കേതില്‍ ശരത്ത് (25), ബൈക്ക് ഓടിച്ചിരുന്ന മുണ്ടിയെരുമ സ്വദേശിയായ യുവാവ് എന്നിവർക്കാണ് പരുക്കേറ്റത്. 

അമിത വേഗതയിലെത്തിയ ബൈക്ക് ചരലിൽ കയറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു പോയ ഓട്ടോ റിക്ഷ മറ്റു രണ്ടു ഓട്ടോറിക്ഷകളിൽ ഇടിച്ചു. ഓടികൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ശരത്തിന്‍റെ ഇടത് കാലിന്‍റെ അസ്ഥിയ്ക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

ബസ് നിർത്തിയിട്ട് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം 

കോഴിക്കോട്: ട്യൂഷനു പോയ വിദ്യാർഥിനിയെ ബസ് നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.

 കോഴിക്കോട് മൂഴിക്കൽ റൂട്ടിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. റാണിയ എന്ന ബസിലാണ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ട്യൂഷൻ ക്ലാസിൽ പോകുന്നതിനു വേണ്ടിയാണ് പെൺകുട്ടി ബസിൽ കയറിയത്. ഈ സമയത്ത് ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. അവസരം മുതലെടുത്ത ഷമീർ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട ശേഷം പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. 

എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിലാണ് ബസ് നിർത്തിയത്. ബസിലെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.


Share it:

Idukki

Post A Comment: