www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

50 ലക്ഷം അഡ്വാൻസ്; ദിലീപിനും കാവ്യക്കുമെതിരെ വീണ്ടും വെളിപ്പെടുത്തൽ

Share it:

തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസിൽ ഇടപെടുന്നതിനായി വേങ്ങരയിലെ നേതാവിന് ദിലീപും കാവ്യാ മാധവനും പണം കൊടുത്തെന്ന വെളിപ്പെടുത്തൽ സ്ഥിരീകരിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. 

ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറിലാണ് വെളിപ്പെടുത്തൽ ഉണ്ടായത്. നേരത്തെ ദിലീപും കാവ്യയും നേതാവിന് പണം നൽകിയെന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ. 

ചാനൽ ചർച്ചയിൽ ബാലചന്ദ്രകുമാർ പറഞ്ഞത് ഇങ്ങനെ

ദിലീപിന്‍റെ അളിയനും അനിയനും 2017 സെപ്റ്റംബർ 21ന് വേങ്ങരയിൽ പോയി ഒരു ഡീൽ ഉറപ്പിച്ചിരുന്നു. അവർ വേങ്ങരയിൽ പോയ കാര്യവും എന്തിന് പോയെന്ന കാര്യവും തന്‍റെ മേസേജിൽ കിടപ്പുണ്ട്. അനൂപിന്‍റെ ഫോൺ പരിശോധിച്ചാൽ അതിൽ ഇക്കാര്യങ്ങളെല്ലാം ഉണ്ടാവും. ആ‍ർക്ക് വേണ്ടി, എന്തിന് വേണ്ടി ഈ പണം കൊടുത്തുവെന്ന കാര്യം ഫോൺ പരിശോധിക്കുമ്പോൾ അറിയാം. എനിക്കറിയാവുന്നതും തെളിവുകളുള്ളതുമായ കാര്യങ്ങൾ മാത്രമാണ് ഞാൻ പറയുന്നത്.  

കേസിൽ സ്വാധീനം ചെലുത്താൻ വേണ്ടിയാണ് നേതാവിന് പണം കൊടുത്തത്. ദിലീപ് ജയിലിൽ കിടന്ന സമയത്ത് അനിയനും അളിയനും ചേ‍ർന്നാണ് നേതാവിനെ ആദ്യം കണ്ടത്. ജയിൽ മോചിതനായ ശേഷം കാവ്യയും ദിലീപും മറ്റൊരാളും കൂടി വേങ്ങരയിൽ പോയി.

ആ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടനയുടെ നേതാവിന്‍റെ വീട്ടിലേക്ക് അവ‍ർ പോകുകയും അവിടേക്ക് സംസ്ഥാനത്തെല്ലാവരും ആരാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേതാവ് വരികയും കാശ് വാങ്ങുകയും ചെയ്തു. അവരെല്ലാവരും കൂടി അന്ന് ഫോട്ടോയെടുക്കുകയും ചെയ്തു. അന്വേഷണം ഇത്രയും നീളുമ്പോഴും കാവ്യയുടെ ഫോണിൽ നിന്നും പോയ കോളുകളെ കുറിച്ച് ആരും പറയുന്നില്ല. ഈ നേതാവടക്കമുള്ളവ‍ർ ദിലീപിനെ ബന്ധപ്പെട്ടത് കാവ്യയുടെ ഫോൺ വഴിയാണ്. നേതാവിനൊപ്പം ദിലീപും കാവ്യയും എടുത്ത ചിത്രങ്ങൾ വൈകാതെ പരസ്യപ്പെടും.

ഞങ്ങൾ വേങ്ങരയിൽ എത്തി, അദ്ദേഹത്തെ കണ്ടു. കൂടിക്കാഴ്ച ഫലം കണ്ടു... ദിലീപിന്‍റെ സഹോദരിയുടെ ഭ‍ർത്താവ് 2017 സെപ്തംബർ 21-ന് എനിക്ക് അയച്ച മെസേജുകലാണ് ഇതെല്ലാം. കാവ്യയുടെ മൊബൈൽ ഫോൺ രേഖകളും ടവർ ലൊക്കേഷനും പരിശോധിച്ചാൽ ഈ കൂടിക്കാഴ്ച നടന്നുവെന്ന കാര്യം നിങ്ങൾക്ക് വ്യക്തമാവും. കാവ്യയെ മാറ്റി നി‍ർത്തി കൊണ്ട് ഈ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കില്ല. ഇവർ കൊടുത്തുവെന്ന പറയുന്ന അൻപത് ലക്ഷം വെറും അഡ്വാൻസ് മാത്രമാണ്. ശരിക്കുള്ള ഇതിലും വലിയ തുകയ്ക്കാണ്.  

(വാർത്തയ്ക്ക് കടപ്പാട്- ) 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

Entertainment

Post A Comment: