www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വൈറലാകാൻ വിമാനം ഇടിച്ചിറക്കി; അന്വേഷണം

Share it:


വൈറലാകാൻ വിമാനം ഇടിച്ചിറക്കിയെന്ന ആക്ഷേപത്തിൽ യുടൂബറും ഒളിമ്പിക് താരവുമായ ട്രവർ ജേക്കബിനെതിരെ അന്വേഷണം. 28 കാരനായ ട്രവർ ജേക്കബ് സ്നോബോർഡിങ്ങിലാണ് ഒളിമ്പിക്‌സിൽ മത്സരിച്ചിട്ടുള്ളത്. ഏകദേശം 1.30 ലക്ഷം സബ്സ്ക്രൈബർസ്‌ ഉണ്ട് ജേക്കബിന്‍റെ യുട്യൂബ് ചാനലിന്.  

കഴിഞ്ഞ ഡിസംബറിൽ പോസ്റ്റ് ചെയ്‌ത വീഡിയോ ആണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ട്രെയ്‌ലർ ക്രാഫ്റ്റ് ബിഎൽ 64 എന്ന ചെറു വിമാനം യന്ത്രതകരാർ മൂലം തകർന്നതായും ട്രവർ ജേക്കബ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടതുമായ കാര്യമാണ് ഈ വിഡിയോയിൽ വിവരിക്കുന്നത്. കാലിഫോർണിയയിലെ ലോസ് പഡ്രൈസ് നാഷണൽ ഫോറസ്റ്റിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു അപകടമുണ്ടായതെന്ന് വിഡിയോയിൽ പറഞ്ഞിരുന്നു. 

ഈ വീഡിയോയെ കുറിച്ച് വ്യോമസേനാ വിദഗ്ദ രായ യൂട്യൂബർമാർ തന്നെ ആണ് ആദ്യം സംശയം ഉന്നയിക്കുന്നത്. വിഡിയോയിൽ വിശദീകരിച്ചിരിക്കുന്നു വിമാന അപകടത്തെ കുറിച്ച് പല ചോദ്യങ്ങളും ഉയർന്നു. തുടർന്ന് ഡിസംബറിൽ തന്നെ ഫെഡറൽ ഏവിയേഷൻ ഏജൻസി ഈ വിമാന അപകടത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തു. അന്വേഷണം തുടരുന്നതിനാൽ സംഭവത്തെ കുറിച്ച് പ്രതികരണം നൽകാൻ ഏജൻസി തയ്യാറായിട്ടില്ലെന്നും വ്യോമസേനാ വാർത്ത സൈറ്റായ AVWeb റിപ്പോർട്ട് ചെയ്യുന്നു. 

മനോഹരമായ കാലാവസ്ഥയെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും പറഞ്ഞു കൊണ്ടാണ് ജേക്കബ് വീഡിയോ തുടങ്ങുന്നത്. സുഹൃത്തായിരുന്ന ബേസ് ജംപർ ജോണി സ്‌ട്രെഞ്ചിന്‍റെ ചിതാഭസ്‌മവും വഹിച്ചാണ് യാത്രയെന്ന് വിഡിയോയിൽ പറയുന്നുണ്ട്. 2015 ൽ വിങ്‌സ്യുട്ട് ധരിച്ചുള്ള അഭ്യാസത്തിനിടെ കൊല്ലപ്പെട്ട ജോണിയുടെ ചിതാഭസ്‌മം ആകാശത്തുവച്ച് വിതറാനായിരുന്നു പദ്ധതി. 

ഇതെല്ലം വിവരിച്ച ശേഷം പിന്നീട് കാണിക്കുന്നത് ജേക്കബ് പാരച്യൂട്ടിൽ പറക്കുന്നതും കാട്ടിൽ ഇറങ്ങുന്നതുമാണ്. സഹായത്തിന് വേണ്ടി കാട്ടിൽ മണിക്കൂറുകൾ അലഞ്ഞു നടന്നു എന്നും ഇയാൾ പറയുന്നുണ്ട്. തകർന്നു വീണ വിമാനത്തിന്‍റെ അടുത്ത് നിന്നുള്ള ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കാട്ടിൽ ഫോൺ സേവനങ്ങളോ കുടുക്കാൻ ഒരു തുള്ളി വെള്ളം പോലുമോ ഇല്ലെന്നും ജേക്കബ് പറയുന്നു. 

ഞാനാകെ വയ്യാതായിരിക്കുന്നു, കടുത്ത ദാഹവും ക്ഷീണവുമുണ്ട്, ആകെ കുഴപ്പമായെന്നാണ് തോന്നുന്നത്. കഴിഞ്ഞ അഞ്ച് മണിക്കൂറായി ഈ കാട്ടിൽ നിന്നും പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയാണ്. ശരിക്കും വേദനയെന്തെന്ന് അറിയുന്നു. എനിക്കുണ്ടായത് പോലുള്ള ദുരനുഭവങ്ങൾ ആർക്കും വരരുതേ എന്ന് മാത്രമാണ് ആഗ്രഹം, നടത്തത്തിനിടെ ക്യാമറയിൽ നോക്കിയാ ജേക്കബ് പറയുന്നത് ഇങ്ങനെ. ഒടുവിൽ വെള്ളം കുടിക്കാൻ പറ്റിയ ഒരു അരുവി കണ്ടെത്തുന്ന ജേക്കബ് രാത്രിയോടെ ഒരു മനുഷ്യനെ കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഇയാളെ കർഷകനായാണ് വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. 


വിമാനത്തിന്‍റെ എൻജിൻ അപകടത്തിലായാലും താഴേക്ക് വീഴുന്നതിന് മുമ്പ് പിന്നെയും ധാരാളം സമയം കിട്ടുമെന്നും ഒരിക്കൽ പോലും അപകട സന്ദേശം വിമാനത്തിലെ റേഡിയോ വഴി ജേക്കബ് നൽകിയില്ലെന്നും വിമർശകർ പറയുന്നു. വിമാനത്തിന്‍റെ എൻജിൻ തകർന്നു എന്ന് പറയുന്നതിന് മുമ്പ് തന്നെ ജേക്കബ് ഡോർ തുറക്കുന്നുണ്ടെന്ന് മറ്റൊരു യുറ്റുബറായ ട്രെൻഡ് പാൽമർ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല ഒരിക്കൽ പോലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ ഇയാൾ ശ്രമിക്കുന്നുമില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

Viral

Post A Comment: