www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

അഞ്ചാം തവണയും വിവാഹ ബന്ധം വേർപെടുത്തി നടി പമേല ആൻഡേഴ്‌സൺ

Share it:


വാഷിങ്‌ടൺ: പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹ മോചനം ഒരു പുതിയ വാർത്തയല്ല. എന്നാൽ നടിയും മോഡലുമായ പമേല ആൻഡേഴ്‌സന്‍റെ വിവാഹ മോചനം ഇപ്പോൾ വാർത്തകളിൽ ഇടം നേടുകയാണ്. അഞ്ചാം തവണയും വിവാഹ മോചനം നേടിയതാണ് പമേലയിലേക്ക് വാർത്താ മാധ്യമങ്ങൾ തിരിയാൻ കാരണം.  

ഒരു വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് പമേല ഡാൻ ഹേർസ്റ്റുമായുള്ള ബന്ധം വേർപെടുത്തിയത്. ഡാനുമായി നടന്നത് പമേലയുടെ അഞ്ചാം വിവാഹമായിരുന്നു. നടി തൻ്റെ മൂന്നാം ഭർത്താവിൽ നിന്നും രണ്ടു തവണ വിവാഹ മോചനം നേടിയിരുന്നു. 2020 ഡിസംബർ 25 നാണ് പമേലയും ഡാനുമായുള്ള വിവാഹം നടന്നത്. 

അന്ന് മുതൽ കാനഡയിലാണ് ഇവർ താമസിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ലൂസ് വുമൻ എന്ന ബ്രിട്ടീഷ് ടോക്ക് ഷോയിൽ ദമ്പതികൾ പങ്കെടുത്തിരുന്നു. വീഡിയോ കോളിലൂടെ നടന്ന അഭിമുഖത്തിൽ കിടക്കയിൽ കിടന്നു കൊണ്ടാണ് നവദമ്പതികൾ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. 

കോവിഡ് സമയത്ത് കുടുംബ വീട്ടിൽ കഴിഞ്ഞിരുന്നപ്പോഴാണ് അവിടെ ജോലിക്കെത്തിയ ഡാനിയെ പമേല കണ്ടു മുട്ടുന്നത്. ലോകം മുഴുവനും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇത് പോലെ നല്ലവനായ മനുഷ്യനെ ഇതിന് മുമ്പ് കണ്ടു മുട്ടിയിട്ടില്ലെന്നാണ് ഡാനിനെ കുറിച്ച് പമേല അന്ന് പറഞ്ഞത്. 



ഒരു യഥാർത്ഥ മനുഷ്യനായ ഇദ്ദേഹത്തോടൊപ്പം ജീവിക്കാൻ ഭാഗ്യം ലഭിച്ചതിൽ താൻ അതീവ സന്തോഷത്തിലാണെന്നും പമേല അന്ന് പറഞ്ഞിരുന്നു. പമേലയുടെ നാലാമത്തെ വിവാഹമായിരുന്നു ഡാനുമായി നടന്നത്. 1995 ലാണ് ആദ്യമായി ഇവർ വിവാഹിതയായത്. 

മോട്ട്ലി ക്രൂയിലെ ഡ്രമ്മറായിരുന്ന ടോമിലീയാണ് പമേലയുടെ ആദ്യ ഭർത്താവ്. എന്നാൽ 1998 വിവാഹമോചിതരാവുകയായിരുന്നു. ഇവർക്ക് രണ്ടു ആൺമക്കളും ഉണ്ടായിരുന്നു. പിന്നീട് 2006 ലാണ് നടി വീണ്ടും വിവാഹിതയായത്. 

കിഡ് റോക്കിന് എന്നയാളായിരുന്നു രണ്ടാം ഭർത്താവായി എത്തിയത്. ഇയാളിൽ നിന്നും വിവാഹമോചനം നേടിയ ശേഷം നിർമാതാവായ റിക്ക് സോളമനെ രണ്ടു തവണ വിവാഹം കഴിക്കുകയും വിവാഹ മോചനം നേടുകയും ചെയ്‌തിരുന്നു. 2007 ലും 2013 ലുമാണ് ഇവർ സോളമനുമായുള്ള ബന്ധം പിരിഞ്ഞത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

Share it:

hollywood

Post A Comment: