www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അനുജത്തി വസ്ത്രം മാറുന്ന ദൃശ്യം മൊബൈലിൽ പകർത്തി; ഭർത്താവിനെ അറസ്റ്റ് ചെയ്യിച്ച് ഭാര്യ

Share it:

ചെന്നൈ: സഹോദരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി കണ്ടാസ്വദിച്ച ഭർത്താവിനെതിരെ ഭാര്യ പൊലീസിൽ പരാതി നൽകി. ചെന്നൈയിലെ വാഷർമെൻപേട്ടിലാണ് സംഭവം നടന്നത്. താൻ അടുത്തെത്തുമ്പോൾ ഭർത്താവ് മൊബൈൽ ഫോൺ ഓഫ് ചെയ്‌തു വക്കുകയായിരുന്നു പതിവ്. ഇതിൽ സംശയം തോന്നി ഭാര്യ ഫോൺ പരിശോധിച്ചപ്പോഴാണ് സ്വന്തം സഹോദരിയുടേതടക്കം നിരവധി സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഭർത്താവിന്‍റെ ഫോണിൽ കണ്ടെത്തിയത്. 

അയൽ വീടുകളിലെ സ്ത്രീകൾ കുളിക്കുന്ന വീഡിയോകളും റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ വീഡിയോകളും മൊബൈലിൽ ഉണ്ടായിരുന്നു. സമീപത്തെ സ്ത്രീകൾ വസ്ത്രം മാറുന്നതും ഇയാൾ രഹസ്യമായി മൊബൈൽ ക്യാമറയിൽ പകർത്തിയിരുന്നു.  

ദൃശ്യങ്ങൾ കണ്ട കാര്യം ചോദിച്ചെങ്കിലും ഭർത്താവ് ഒഴിഞ്ഞു മാറിയതായും നിഷേധിച്ചതായും യുവതി പറയുന്നു. തുടർന്ന് തെളിവുകൾ കാണിച്ച് ചോദിച്ചപ്പോൾ ഭർത്താവ് കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. 

ഇതിനു പിന്നാലെ ഭർത്താവിനെതിരെ യുവതി പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. സ്ത്രീ പീഡനകുറ്റങ്ങൾ അടക്കമുള്ള വകുപ്പുകൾ ചുമത്തി യുവാവിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 

സംഭവം അറിഞ്ഞതോടെ അയൽവാസികളായ സ്ത്രീകളും ഇയാൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇവരാരും അറിയാതെയാണ് ഇയാൾ മൊബൈൽ ഫോണിൽ ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

എസ്. രാജേന്ദ്രന് സസ്പെൻഷൻ

ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ ഒരു വർഷത്തേക്ക് പുറത്താക്കി സി.പി.എം. മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ്. രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിച്ചു. 

പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റിന് നൽകിയത്. എന്നാൽ തനിക്ക് നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എസ്. രാജേന്ദ്രൻ പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ, തന്നെ പാർട്ടി അംഗത്വത്തിലെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജേന്ദ്രൻ പ്രതികരിച്ചു. ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവ‍ർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. 

തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിര്‍‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്‍റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. 


Share it:

Crime

Post A Comment: