www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം

Share it:



മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയെയാണ് ബന്ധുവിനു വിവാഹം കഴിച്ചു കൊടുത്തത്. ഒരു വർഷം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയത്.  

വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയുടെ ഭർത്താവ്. ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN


Share it:

Kerala

Post A Comment: