www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1944) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

വിവാഹ വാർഷിക ദിനത്തിൽ മനോഹര ചിത്രം പങ്കുവച്ച് നടി ഭാവന

Share it:


വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് നവീന് ഇൻസ്റ്റഗ്രാമിലൂടെ ആശംസ അറിയിച്ച് നടി ഭാവന. നാലാം വിവാഹ വാർഷികമാണ് ഇരുവരും ആഘോഷിക്കുന്നത്. ജീവിതകാലം മുഴുവൻ ഒരു പ്രത്യേക വ്യക്തിയെ ശല്യപ്പെടുത്താൻ വിവാഹം നിങ്ങളെ അനുവദിക്കുമെന്നാണ് ഭാവന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.  

നവീനൊപ്പമുള്ള ചിത്രങ്ങളും ഭാവന ഷെയർ ചെയ്‌തിട്ടുണ്ട്‌. നവീണൊപ്പം സെൽഫിയെടുക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 2018 ജനുവരി 22 നായിരുന്നു തൃശൂർ തിരുവമ്പാടി ക്ഷേത്ര നടയിൽ വച്ച് കന്നഡ നിർമ്മാതാവും ബിസിനസുകാരനുമായ നവീൻ ഭാവനയെ താലിചാർത്തിയത്. 

നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീനിന്‍റെയും വിവാഹം. 2012 ൽ റോമിയോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. റോമിയോ എന്ന ചിത്രത്തിന്‍റെ നിർമ്മാതാവ് നവീൻ ആയിരുന്നു. 

വിവാഹ ശേഷം ഭർത്താവിനൊപ്പം ബംഗളുരുവിലാണ് ഭാവനയുടെ താമസം. വിവാഹം കഴിഞ്ഞ് കുറച്ചു നാൾ സിനിമയിൽ നിന്നും വിട്ടു നിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം 96 എന്ന ചിത്രത്തിന്‍റെ കന്നഡ റീമേക്കിൽ നായികയായാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്. മലയാളത്തിൽ ആദം ജോൺ (2017) ആയിരുന്നു ഭാവന അവസാനം അഭിനയിച്ച ചിത്രം.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ബസ് നിർത്തിയിട്ട് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം 

കോഴിക്കോട്: ട്യൂഷനു പോയ വിദ്യാർഥിനിയെ ബസ് നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.  കോഴിക്കോട് മൂഴിക്കൽ റൂട്ടിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. റാണിയ എന്ന ബസിലാണ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. 

വ്യാഴാഴ്ച്ച രാവിലെ ട്യൂഷൻ ക്ലാസിൽ പോകുന്നതിനു വേണ്ടിയാണ് പെൺകുട്ടി ബസിൽ കയറിയത്. ഈ സമയത്ത് ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. അവസരം മുതലെടുത്ത ഷമീർ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട ശേഷം പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. 

എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിലാണ് ബസ് നിർത്തിയത്. ബസിലെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.


Share it:

Entertainment

Post A Comment: