www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിവേഗത്തിലോടുന്ന രണ്ട് ട്രെയിനുകൾക്കിടയിൽ അകപ്പെട്ട് കുതിര

Share it:



ഓട്ടത്തിന്‍റെ കാര്യത്തിൽ മറ്റു മൃഗങ്ങളെക്കാളും മുൻപന്തിയിലാണ് കുതിര. പണ്ട് കാലങ്ങളിൽ യുദ്ധങ്ങളിൽ പോലും കുതിരയെ ഉപയോഗിച്ചിരുന്നത് അസാധാരണമായ ഈ കഴിവുകൊണ്ടു തന്നെയാണ്. ഇത്തരത്തിൽ ഒരു കുതിരയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് ശ്രദ്ധ നേടുന്നത്.

അതിവേഗത്തിൽ ഓടുന്ന രണ്ട് ട്രെയിനുകൾക്കിടയിലൂടെ പായുന്ന കുതിരയാണ് വീഡിയോയിലെ താരം. ട്രെയിനിലുള്ളവർ ശ്വാസം അടക്കി പിടിച്ചാണ് ഈ രംഗം കണ്ടത്. ഐപിഎസ് ഓഫീസറായ ദീപാൻഷു കബ്രയാണ് ഈ ദൃശ്യം പകർത്തിയത്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ വളരെ വേഗം ഇത് വൈറലാകുകയായിരുന്നു.  

ഈജിപ്‌തിലാണ് സംഭവം നടന്നത്. രണ്ട് റെയിൽ പാളങ്ങൾക്ക് നടുവിലൂടെ ഓടുകയായിരുന്നു കുതിര. ഈ സമയത്താണ് പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരുപോലെ ട്രെയിൻ എത്തിയത്. ഇരു ട്രെയിനുകൾക്കും മധ്യത്തിൽ അകപ്പെട്ട കുതിര തന്‍റെ ഓട്ടം നിർത്തിയില്ല. 

ട്രെയിനിലുള്ളവർ ഭീതിയോടെയാണ് ഈ രംഗം കണ്ടത്. അൽപം ഇടത്തോട്ടോ വലത്തോട്ടോ മാറിയിരുന്നെങ്കിൽ കുതിര ഏതെങ്കിലും ട്രെയിനിനു അടിയിൽ അകപ്പെടുമായിരുന്നു. എന്നാൽ ധൈര്യം കൈവിടാതെ ഒരേ ദിശയിൽ ഓടിയ കുതിര ട്രെയിൻ കടന്നു പോയതോടെ രക്ഷപെടുന്നതും വീഡിയോയിൽ വ്യക്തമാണ്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HQ0SnBGiTEQ6GoGsYAgBsN

മലപ്പുറത്ത് 16 കാരി ഗർഭിണി

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ 16 കാരിയെയാണ് ബന്ധുവിനു വിവാഹം കഴിച്ചു കൊടുത്തത്. ഒരു വർഷം മുമ്പായിരുന്നു പെൺകുട്ടിയുടെ വിവാഹം. ആറ് മാസം ഗർഭിണിയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പ്രായപൂർത്തി ആയിട്ടില്ലെന്ന് കണ്ടെത്തിയത്. 

വണ്ടൂർ സ്വദേശിയാണ് പെൺകുട്ടിയുടെ ഭർത്താവ്. ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രദേശവാസികളെ അറിയിക്കാതെ രഹസ്യമായാണ് ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. 

വിവരം പുറത്ത് വന്നിട്ടും സംഭവത്തിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പൊലീസ് അറിയിക്കുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങൾ സിഡബ്ലൂസി അടക്കം ഇടപെട്ട് തടഞ്ഞിരുന്നു. 


Share it:

Video

Post A Comment: