www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വരനെ കബളിപ്പിക്കാൻ വില്ല് പോലെ വളഞ്ഞ് വധു; വീഡിയോ

Share it:



വിവാഹ ചടങ്ങുകൾക്കിടെ ചെറിയ തമാശകൾ ഒപ്പിക്കുന്നത് വധൂവരൻമാരുടെ പതിവാണ്. ഇത്തരത്തിൽ ഒരു തമാശയാണ് ഇപ്പോൾ സൈബർ ഇടത്ത് ശ്രദ്ധ നേടുന്നത്. വിവാഹ ചടങ്ങിനിടെ വരണമാല്യം അണിയിക്കുന്നത് ഇന്ത്യൻ വിവാഹങ്ങളിലെ പതിവ് ശൈലിയാണ്. ഇത്തരത്തിൽ വരണമാല്യം അണിയിക്കുന്നതിനിടെ വധു നടത്തിയ അഭ്യാസമാണ് വൈറലായത്.  

വധുവിനെ വരൻ വരണമാല്യം അണിയിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ. എന്നാൽ വരനെ കബളിപ്പിക്കാൻ വധു പിന്നിലേക്ക് വളഞ്ഞു. ആർച്ച് പോലെ പിന്നിലേക്ക് വളഞ്ഞ വധുവിനെ കണ്ട് ബന്ധുക്കളും അമ്പരന്നു. 

ഭാരമുള്ള ഒരു ലഹങ്കയാണ് വധുവിന്‍റെ വേഷം. ഇത് ധരിച്ചുകൊണ്ട് എങ്ങനെ ഇത്തരത്തിൽ വളയാൻ കഴിയുന്നുവെന്നതാണ് കണ്ടവർ ചോദിക്കുന്നത്. വധുവിന്‍റെ അഭ്യാസത്തിനിടെ മാല അണിയിക്കാൻ സാധിക്കാതെ നിരാശനാകുന്ന വരനെയും വീഡിയോയിൽ കാണാം.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3

ബസ് നിർത്തിയിട്ട് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം 

കോഴിക്കോട്: ട്യൂഷനു പോയ വിദ്യാർഥിനിയെ ബസ് നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.

 കോഴിക്കോട് മൂഴിക്കൽ റൂട്ടിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. റാണിയ എന്ന ബസിലാണ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ട്യൂഷൻ ക്ലാസിൽ പോകുന്നതിനു വേണ്ടിയാണ് പെൺകുട്ടി ബസിൽ കയറിയത്. ഈ സമയത്ത് ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. അവസരം മുതലെടുത്ത ഷമീർ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട ശേഷം പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. 

എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിലാണ് ബസ് നിർത്തിയത്. ബസിലെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.


Share it:

Video

Post A Comment: