www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അകാല നരയെ ചെറുക്കാൻ വീട്ടിലുണ്ട് മാർഗം

grey-hair
Share it:
home-remedies-to-treatfor-grey-hair


ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്‌നമാണ് നര. മാറിയ ജീവിത ശൈലികളെ തുടർന്ന് യുവാക്കൾക്ക് പോലും മുടി നരക്കുന്നത് വ്യാപകമായിരിക്കുകയാണ്. മുടിയിൽ നടത്തുന്ന പരീക്ഷണങ്ങൾ തുടങ്ങി മാനസിക സമ്മർദം വരെ അകാല നരയ്ക്ക് കാരണമാകുന്നുണ്ട്.  

അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കമില്ലായ്‌മ, മലിനീകരണം, സമ്മർദ്ദം, പോഷകാഹാരക്കുറവ് തുടങ്ങി ഉറക്കക്കുറവ് വരെ മുടിയെ ബാധിക്കാറുണ്ട്. അതേസമയം മുടിയുടെ നിറം സംരക്ഷിക്കാനും മുടിയിഴകൾ ആരോഗ്യമുള്ളതാക്കാനും ആയുർവേദത്തിൽ ചില പൊടിക്കൈകളുണ്ട്. 




നെല്ലിക്ക

ധാരാളം ആന്‍റി ബാക്റ്റീരിയൽ ആന്‍റി ഫംഗൽ ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. ഇത് ശിരോചർമത്തിൽ നിന്ന് അഴുക്ക്, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

നെല്ലിക്ക എണ്ണ ഉപയോഗിച്ച് മുടിയുടെ വേര് മുതൽ അറ്റം വരെ മസാജ് ചെയ്‌ത്‌ ഒരു മണിക്കൂറിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുന്നത് കേടായ മുടിക്ക് സ്വാഭാവിക തിളക്കം നൽകുകയും കറുത്ത നിറമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.



വെളിച്ചെണ്ണ

ശുദ്ധമായ വെളിച്ചെണ്ണ മുടി സംരക്ഷണത്തിനു പ്രധാനമാണ്.  ആന്‍റി ഓക്‌സൈഡുകൾ കൂടാതെ വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ തുടങ്ങി മുടിയെ ശക്തിപ്പെടുത്തുന്ന ധാരാളം പോഷകങ്ങൾ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്. 

മുടിയിൽ വെളിച്ചെണ്ണ പുരട്ടുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. മുടി വേരുകൾ ശക്തിപ്പെടുത്താനും മുടിയിൽ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യാനും ശിരോചർമത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും മുടി വളർച്ച മെച്ചപ്പെടുത്താനും നര അകറ്റാനും അങ്ങനെ നിരവധി ഗുണങ്ങൾ വെളിച്ചെണ്ണ നൽകുന്നുണ്ട്. 

എള്ള്

എള്ള് ആന്‍റി ഓക്‌സൈഡുകളുടെയും ബി വിറ്റാമിനുകളുടെയും കലവറയാണ്, ഇത് മുടിയിഴകളെ പോഷിപ്പിക്കുകയും തലയിൽ നരച്ച മുടികൾ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. 

അഞ്ച് ടേബിൾ സ്‌പൂൺ എള്ളെണ്ണയും രണ്ടു ടേബിൾ സ്‌പൂൺ ബദാം എണ്ണയും കലർത്തി മുടിയിലും ശിരോചർമത്തിലും പുരട്ടി രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെ മൃദുവായ ഷാംപു ഉപയോഗിച്ച് കഴുകുക. ആഴ്ച്ചയിൽ ഒരിക്കൽ ഈ ലളിതമായ കേശ സംരക്ഷണ മാർഗം പിന്തുടരുന്നത് മുടിയുടെ നര കുറയ്ക്കാൻ സഹായിക്കുന്നു. 



തുളസി

തുളസി ഇലകൾക്ക് തണുപ്പിക്കാനുള്ള കഴിവുണ്ട്. ഇത് മുടി പൊട്ടുന്നതും കനംകുറഞ്ഞതുമാകുന്ന പ്രശ്‌നങ്ങൾ കുറയ്ക്കുന്നു. കുറച്ചു തുളസി ഇലകൾ ചതച്ച് കുറച്ച് വെള്ളത്തിൽ കലർത്തി ഒരു മിശ്രിതം തയ്യാറാക്കുക. ഈ മിശ്രിതം ദിവസവും മുടിയിൽ പുരട്ടി ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ഇത് അകാല നര ക്രമേണ കുറയ്ക്കാൻ സഹായിക്കും. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

Share it:

Health

Post A Comment: