www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

ഭർത്താവ് അപകടത്തിൽ മരിച്ചതറിഞ്ഞ് ഭാര്യ ജീവനൊടുക്കി

Share it:



ഒഡീഷ: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് ഭാര്യ ജീവനൊടുക്കി. ഒഡീഷയിലെ ഹരേകൃഷ്‌ണപൂർ സ്വദേശികളായ ദിലീപ്, ഭാര്യ നിഷ ദെഹൂരി എന്നിവരാണ് മരിച്ചത്. ആറ് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വ്യാഴാഴ്ചച്ചയാണ് സംഭവം.  

ഗോണ്ടിയയിലെ ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദിലീപ് ബിശ്വനാഥ്പൂരിലെ ദേശീയപാത 55ല്‍ വെച്ച് അപകടത്തില്‍പ്പെട്ടുവെന്നും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടുവെന്നും നിഷ അറിഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിന്‍റെ മരണവാര്‍ത്തയറിഞ്ഞതിനെ തുടർന്ന് നിഷ ഭര്‍തൃ വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ആറുമാസം മുമ്പ് ഇരുവരും വിവാഹിതരായത്.

എന്നാൽ, നിഷയാണ് ആദ്യം മരിച്ചതെന്നും ആ വാര്‍ത്ത കേട്ട് അമിതവേഗത്തിൽ ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് ദിലീപ് മരണപ്പെട്ടതെന്നുമാണ് മറ്റു ചില വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ധേങ്കനാല്‍ സദര്‍ പൊലീസ് സ്റ്റേഷനിലെ ഐഐസി എ ദലുവ പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

കാസർകോട്ടും തൃശൂരിലും സി.പി.എം സമ്മേളനങ്ങൾ

തൃശൂർ: സംസ്ഥാനം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനം നേരിടുമ്പോൾ പാർട്ടി സമ്മേളനങ്ങളിൽ മാറ്റമില്ലാതെ സി.പി.എം. കാസർകോട്ട്, തൃശൂർ ജില്ലാ സമ്മേളനങ്ങളാണ് മുൻ നിശ്ചയിച്ച പ്രകാരം നടത്താനൊരുങ്ങുന്നത്. ഇന്നാണ് രണ്ട് ജില്ലകളിലും സമ്മേളനം ആരംഭിക്കുന്നത്. കാസർകോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തൃശൂരിൽ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്രയേറെപ്പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്തുന്നത്. 

അതേസമയം സമ്മേളനം നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്നാണ് സിപിഎം കാസർകോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണൻ പറയുന്നത്. ലോക്ഡൗൺ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് അറിയിച്ചത്. 

അതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിലായി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ  പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ സമ്മർദ്ദമില്ലെന്നും പ്രോട്ടോക്കോൾ മാറിയതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് കളക്ടർ നൽകുന്ന വിശദീകരണം.  


Share it:

National

Post A Comment: