www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1858) Idukki (1793) Mostreaded (1616) Crime (1411) National (1210) Entertainment (843) world (432) Viral (427) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (30) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

All in one..

All in one..
Extension Board, 4 Type C, 2 USB, 5 International Power Sockets, 2500W Output, Long Cable, Wall Mount Option, Supports Laptop Charging for Office, Home Appliances

അടികൊണ്ടത് സി.പി.എമ്മിന്; തൃശൂർ സമ്മേളനത്തിൽ കോടിയേരിക്ക് വിമർശനം

Share it:



തൃശൂർ: കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്‌താവനക്കെതിരെ സി.പി.എം. തൃശൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം. കോടിയേരി ലക്ഷ്യം വച്ചത് കോൺഗ്രസിനെയാണെങ്കിലും അടി കൊണ്ടത് സി.പി.എമ്മിനായിരുന്നുവെന്ന് സമ്മേളനം വിലയിരുത്തി. കോടിയേരിയുടെ പ്രസ്താവന പാർട്ടി അണികളെ ബോധ്യപ്പെടുത്താനായില്ല. ന്യൂനപക്ഷ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും സമ്മേളനത്തില്‍ അഭിപ്രായമുയർന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിലും പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നു. പാർട്ടി കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലായിരുന്നു. സഹകരണ മേഖലയുടെയും പാർട്ടിയുടെയും വിശ്വാസ്യത തകർത്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതിപാദിക്കാൻ പ്രവർത്തന റിപ്പോർട്ടിലുള്ളത് ഏഴ് പേജാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

എട്ടാം ക്ലാസുകാരിയെ കോട്ടയത്തെത്തിച്ചും പീഡനം 

കോട്ടയം: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി കോട്ടയം മെഡിക്കൽ കോളെജ് ബസ് സ്റ്റാൻഡിൽവച്ചും പീഡിപ്പിച്ചതായി കണ്ടെത്തി. 

ഇവിടെയും ബസ് നിർത്തിയിട്ട ശേഷം ഷട്ടറുകൾ താഴ്‌ത്തിയിട്ട് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി തന്നെയാണ് തന്നെ കോട്ടയം മെഡിക്കൽ കോളെജ് സ്റ്റാൻഡിൽ വച്ചും പീഡിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് യാഥാർഥ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പാലാ- മെഡിക്കൽ കോളെജ് റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. മെഡിക്കൽ കോളെജ് സ്റ്റാൻഡിൽ  കാത്തുകിടന്നുപ്പോഴാണ് പീഡനം നടന്നത്. ഇതോടെ പ്രതി പെൺകുട്ടിയെ ഏറെകാലമായി ദുരുപയോഗം ചെയ്‌തുവരികയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസമാണ് പാല കൊട്ടാരമറ്റം സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ബസ് ജീവനക്കാരായ രണ്ട് പേർ അറസ്റ്റിലായിരുന്നു. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ, ഇയാളെ സഹായിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിൻ എന്നിവരാണ് അറസ്റ്റിലായത്. 

ആളില്ല എന്ന് പറഞ്ഞു ട്രിപ്പ്‌ റദ്ദാക്കിയ ശേഷമായിരുന്നു ഡ്രൈവറുടേയും കണ്ടക്റ്ററുടേയും ഒത്താശയോടെ പീഡനം നടന്നത്. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സംഭവ ദിവസം ഉച്ചയ്ക്ക് പെൺകുട്ടി കൊട്ടാരം മറ്റം സ്റ്റാൻഡിലെത്തി ആളില്ലാത്ത ബസിലേക്ക് കയറുന്നത് മറ്റുള്ളവർ കണ്ടിരുന്നു. ഇത് കണ്ട ദൃക്സാക്ഷി പാലാ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. ഇതോടെയാണ് പ്രതിയെ പൊലീസ് കയ്യോടെ പിടികൂടിയത്. വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതീകമായി കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ എത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ കോളെജിൽ എത്തി ഫോറൻസിക് വിഭാഗത്തിൽ പ്രതിയുടെ ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി. 


Share it:

Kerala

Post A Comment: