www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നിർത്തിയിട്ട ബസിലെ പീഡനം; കുട്ടിയെ കോട്ടയത്തെത്തിച്ചും പീഡിപ്പിച്ചു

Share it:



കോട്ടയം: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി കോട്ടയം മെഡിക്കൽ കോളെജ് ബസ് സ്റ്റാൻഡിൽവച്ചും പീഡിപ്പിച്ചതായി കണ്ടെത്തി. 

ഇവിടെയും ബസ് നിർത്തിയിട്ട ശേഷം ഷട്ടറുകൾ താഴ്‌ത്തിയിട്ട് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി തന്നെയാണ് തന്നെ കോട്ടയം മെഡിക്കൽ കോളെജ് സ്റ്റാൻഡിൽ വച്ചും പീഡിപ്പിച്ച വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് യാഥാർഥ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.  

പാലാ- മെഡിക്കൽ കോളെജ് റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. മെഡിക്കൽ കോളെജ് സ്റ്റാൻഡിൽ  കാത്തുകിടന്നുപ്പോഴാണ് പീഡനം നടന്നത്. ഇതോടെ പ്രതി പെൺകുട്ടിയെ ഏറെകാലമായി ദുരുപയോഗം ചെയ്‌തുവരികയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസമാണ് പാല കൊട്ടാരമറ്റം സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ ബസ് ജീവനക്കാരായ രണ്ട് പേർ അറസ്റ്റിലായിരുന്നു. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ, ഇയാളെ സഹായിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവർ എബിൻ എന്നിവരാണ് അറസ്റ്റിലായത്. 

ആളില്ല എന്ന് പറഞ്ഞു ട്രിപ്പ്‌ റദ്ദാക്കിയ ശേഷമായിരുന്നു ഡ്രൈവറുടേയും കണ്ടക്റ്ററുടേയും ഒത്താശയോടെ പീഡനം നടന്നത്. വിവാഹിതനാണ് എന്ന കാര്യം മറച്ചുവെച്ച് പെൺകുട്ടിയോട് പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത് എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സംഭവ ദിവസം ഉച്ചയ്ക്ക് പെൺകുട്ടി കൊട്ടാരം മറ്റം സ്റ്റാൻഡിലെത്തി ആളില്ലാത്ത ബസിലേക്ക് കയറുന്നത് മറ്റുള്ളവർ കണ്ടിരുന്നു. ഇത് കണ്ട ദൃക്സാക്ഷി പാലാ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് പൊലീസ് എത്തി പരിശോധന നടത്തിയത്. 

ഇതോടെയാണ് പ്രതിയെ പൊലീസ് കയ്യോടെ പിടികൂടിയത്. വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങിയശേഷം പ്രതീകമായി കോട്ടയം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ എത്തി തെളിവെടുപ്പ് നടത്തി. മെഡിക്കൽ കോളെജിൽ എത്തി ഫോറൻസിക് വിഭാഗത്തിൽ പ്രതിയുടെ ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

കാസർകോട്ടും തൃശൂരിലും സി.പി.എം സമ്മേളനങ്ങൾ

തൃശൂർ: സംസ്ഥാനം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനം നേരിടുമ്പോൾ പാർട്ടി സമ്മേളനങ്ങളിൽ മാറ്റമില്ലാതെ സി.പി.എം. കാസർകോട്ട്, തൃശൂർ ജില്ലാ സമ്മേളനങ്ങളാണ് മുൻ നിശ്ചയിച്ച പ്രകാരം നടത്താനൊരുങ്ങുന്നത്. ഇന്നാണ് രണ്ട് ജില്ലകളിലും സമ്മേളനം ആരംഭിക്കുന്നത്. കാസർകോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തൃശൂരിൽ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്രയേറെപ്പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്തുന്നത്. 

അതേസമയം സമ്മേളനം നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്നാണ് സിപിഎം കാസർകോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണൻ പറയുന്നത്. ലോക്ഡൗൺ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് അറിയിച്ചത്. 

അതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിലായി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ  പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ സമ്മർദ്ദമില്ലെന്നും പ്രോട്ടോക്കോൾ മാറിയതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് കളക്ടർ നൽകുന്ന വിശദീകരണം.  

Share it:

Crime

Post A Comment: