വർക്ക് ഫ്രം ഹോം ഇപ്പോൾ പലർക്കും ശല്യമായി മാറിയിരിക്കുകയാണ്. ജോലി സമയം കഴിഞ്ഞും അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതും സ്വകാര്യ കാര്യങ്ങൾ പോലും മാറ്റി വക്കേണ്ടി വരുന്നതുമാണ് വർക്ക് ഫ്രം ഹോമിന്‍റെ ദൂഷ്യം.
വർക്ക് ഫ്രം ഹോമിനിടെ നടക്കുന്ന രസകരമായ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സമാനമായി ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സൈബർ ഇടത്ത് ശ്രദ്ധ നേടുന്നത്. സ്വന്തം വിവാഹ ദിനത്തിലാണ് വർക്ക് ഫ്രം ഹോം യുവതിക്ക് തലവേദനയായത്.
വിവാഹത്തിനു അണിഞ്ഞൊരുങ്ങുന്നതിനിടെയാണ് യുവതിക്ക് ജോലിയുടെ ഭാഗമായ ഫോൺകോളുകൾ വരുന്നത്. ജോലി സ്ഥലത്ത് നിന്ന് തുടർച്ചയായി ഫോൺ കോളുകൾ വരുന്നതും വധു അവയ്ക്ക് മറുപടി നൽകുന്നതും വിഡിയോയിൽ കാണാം. ഇതിനിടെ അസ്വസ്ഥയാവുന്ന വധു ആരെങ്കിലും ഇയാളോട് എൻ്റെ വിവാഹമാണെന്ന് പറഞ്ഞു മനസിലാക്കു എന്ന് പറയുന്നതും കേൾക്കാം.
ഒടുവിൽ വധു തന്നെ ഫോണിലുള്ളയാളോട് സാർ, ഇന്നെന്‍റെ വിവാഹമാണെന്ന് പറയുന്നതും വ്യക്തമാണ്. വധുവിന്‍റെ മേക്കപ്പ് ആർട്ടിസ്റ്റായ സോന കൗർ ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. അഞ്ച് മില്യണിൽപ്പരം പേരാണ് വീഡിയോ ഇത് വരെ കണ്ടത്. സൈബർ ലോകത്ത് വീഡിയോ വൈറലായതോടെ വധുവിന് സപ്പോർട്ടുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....
Post A Comment: