www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ട്രക്കിനു മുന്നിൽ മറിഞ്ഞ ബൈക്കിൽ നിന്നും യാത്രികന്‍റെ രക്ഷപെടൽ

Share it:


റോഡപകടങ്ങളിൽ നിന്നും ഭാഗ്യം കൊണ്ടുമാത്രം രക്ഷപെടുന്നവർ നിരവധിയാണ്. ഇത്തരത്തിൽ ഒരു വീഡിയോയാണ് മലേഷ്യയിൽ നിന്നും പുറത്തു വരുന്നത്. റോഡിൽ നിയന്ത്രണം വിട്ട ബൈക്കിലൂടെ ഒരു ട്രക്ക് കയറിയിറങ്ങുമ്പോൾ ബൈക്ക് യാത്രികൻ സാഹസികമായി രക്ഷപെടുന്നതാണ് വീഡിയോ. ഒരു സെക്കന്‍റ് വൈകിയിരുന്നെങ്കിൽ യുവാവും ട്രക്കിനടിയിൽ അകപ്പെടുമായിരുന്നു. അസിയാൻ രാജ്യങ്ങളിൽ ഏറ്റവുമധികം റോഡപകടം റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് മലേഷ്യ.  

അതിവേഗത്തിൽ വരുന്ന ബൈക്ക് യാത്രികൻ നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞു വീഴുന്നത് വീഡിയോയിൽ കാണാം. പിന്നാലെ അതിവേഗത്തിലെത്തിയ ട്രക്ക് ബൈക്കിനു മുകളിലൂടെ കയറിയിറങ്ങി. വീണ സ്ഥലത്തു നിന്നും ബൈക്ക് യാത്രികൻ അതിവേഗത്തിൽ എഴുന്നേറ്റ് ട്രക്കിനു മുന്നിലൂടെ ഓടി മാറിയതിനാൽ രക്ഷപെടുന്നതാണ് വീഡിയോയിൽ കാണുന്നത്. കോരിച്ചൊരിയുന്ന മഴയാണ് അപകടത്തിനു കാരണമായതെന്നാണ് കരുതുന്നത്. 

സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ യാത്രികനാണ് ദൃശ്യം വീഡിയോയിൽ പകർത്തിയത്. ട്വിറ്ററിൽ പങ്കുവച്ച വീഡിയോ ഇതിനോടകം 1.8 ലക്ഷത്തിലേറെ കാഴ്ച്ചക്കാരാണ് കണ്ടു കഴിഞ്ഞത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

മകളെ പീഡിപ്പിക്കാൻ ശ്രമം; ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു 

ചെന്നൈ: മദ്യലഹരിയിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ ചുറ്റികയ്ക്ക് അടിച്ചു കൊന്നു. ചെന്നൈ ഒട്ടേരിയിലാണ് സംഭവം നടന്നത്. പ്രകാശ് എന്ന 43 കാരനാണ് കൊല്ലപ്പെട്ടത്. സ്ഥിരം മദ്യപാനിയായ പ്രകാശ് മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസവും പതിവുപോലെ മദ്യലഹരിയിലാണ് ഇയാൾ വീട്ടിലെത്തിയത്. 

രാത്രി ഏറെ വൈകി മകളുടെ നിലവിളി കേട്ടാണ് ഭാര്യ പ്രേമ ഞെട്ടിയുണർന്നത്. ഓടി ചെന്നപ്പോൾ ഭർത്താവ് മകളോട് അപമര്യാദയായി പെരുമാറുന്നതാണ് കണ്ടത്. പ്രേമ ഭർത്താവിനെ തടഞ്ഞു. പിന്നീട് ഇവർ തമ്മിൽ വഴക്കായി. മകൻ കൂടി ഇവിടേക്കെത്തിയതോടെ പ്രകാശ് മകനെയും ശാരീരികമായി ഉപദ്രവിക്കാൻ ആരംഭിച്ചു. 

ഇത് കണ്ട് ദേഷ്യപ്പെട്ട പ്രേമ, ചുറ്റിക കൊണ്ട് പ്രകാശിനെ ആക്രമിച്ചു. ആക്രമണത്തിൽ പ്രേമയ്ക്ക് പരിക്കേറ്റു. പിന്നീട് പ്രേമ തന്നെയാണ് സംഭവം പൊലീസിൽ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി പ്രകാശിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

കൊലക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും മകളെ രക്ഷിക്കാൻ അമ്മ നടത്തിയ കൃത്യം എന്ന് കണക്കിലെടുത്ത് പ്രേമയെ വീട്ടിലേക്ക് പറഞ്ഞയച്ചു. സ്വയം പ്രതിരോധിക്കുന്നതിനിടയിൽ നടന്ന കൊലപാതകമായാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

Share it:

Video

Post A Comment: