www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഫോണിൽ കളി; രണ്ട് വയസുകാരൻ ഓർഡർ ചെയ്‌തത് ഒന്നര ലക്ഷത്തിന്‍റെ ഫർണിച്ചർ

Share it:



വാഷിങ്‌ടൺ: ഓൺലൈൻ ഗെയിം കളിച്ച് കുട്ടികൾ പണം കളഞ്ഞ വാർത്തകൾ ഇടക്കിടെ ഉണ്ടാകാറുണ്ട്. എന്നാൽ കളിക്കാനെടുത്ത ഫോണിലൂടെ ഒന്നര ലക്ഷത്തിന്‍റെ സാധനം ഓർഡർ ചെയ്‌ത രണ്ട് വയസുകാരന്‍റെ വാർത്തയാണ് സൈബർ ഇടത്ത് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ന്യൂജഴ്‌സിയിൽ താമസമാക്കിയ ഇന്ത്യന്‍ വംശജരായ പ്രമോദ് കുമാറിനെയും ഭാര്യ മാധു കുമാറിനെയുമാണ് രണ്ട് വയസുള്ള മകന്‍ അയാംഷാണ് രക്ഷിതാക്കളെ പോലും ഞെട്ടിച്ചു കളഞ്ഞത്.  ഏകദേശം 2000 ഡോളറോളം (1.4 ലക്ഷം) വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഓണ്‍ലൈന്‍ ഷോപ്പിങ് ശൃംഖലയായ വാല്‍മാര്‍ട്ടില്‍ നിന്ന് അയാംഷ് ഓര്‍ഡര്‍ ചെയ്‌ത‌ത്. എന്‍ബിസി ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്.

പുതിയ വീട്ടിലേക്ക് താമസം മാറി ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പെട്ടികളിലായി ചെറുതും വലുതുമായ പല തരത്തിലുള്ള ഫര്‍ണിച്ചറുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ മാധുവും പ്രമോദും അമ്പരന്നു. സംശയം തോന്നിയ മാധു അവരുടെ ഓണ്‍ലൈന്‍ വ്യാപാര ആപ്ലിക്കേഷന്‍ പരിശോധിച്ചപ്പോള്‍ പല സാധനങ്ങളും ഒന്നിലേറെ തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു.

പുതിയ വീട്ടിലേക്ക് താമസത്തിനെത്തുന്ന സമയത്ത് ഭാവിയില്‍ വാങ്ങുന്നതിനായി കുറച്ച് ഗൃഹോപകരണങ്ങള്‍ തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ ആപ്പിന്‍റെ കാര്‍ട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നതായി അവര്‍ മനസിലാക്കി. തുടര്‍ന്ന് തന്‍റെ ഭര്‍ത്താവിനോടും മുതിര്‍ന്ന രണ്ട് കുട്ടികളോടും സാധനങ്ങള്‍ വാങ്ങിയോ എന്ന് ചോദിച്ചെങ്കിലും അത് തങ്ങളല്ലെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു.

ഇതോടെയാണ് രണ്ടു വയസുള്ള മകന്‍ ആയാംഷിലേക്ക് സംശയം നീളുന്നത്. ഈ സാധനങ്ങളെല്ലാം അയാംഷാണ് ഓര്‍ഡര്‍ ചെയ്തതെന്ന് മനസിലാക്കിയതോടെ തങ്ങള്‍ക്ക് ചിരിയാണ് വന്നതെന്നും ഇനിമുതല്‍ ഫോണുകളില്‍ നിര്‍ബന്ധമായും പാസ്വേഡ് ലോക്കുകള്‍ ഉപയോഗിക്കുമെന്ന് അയാംഷിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സോളാർ; വി.എസിനു തിരിച്ചടി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച വി.എസ്. അച്ചുതാനന്ദന് തിരിച്ചടി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന പ്രസ്‌താവനയിൽ വി.എസ്. 10.10 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്‌ട കേസിലാണ് വിധി. 

തിരുവനന്തപുരം സബ് കോടതിയുടേതാണ് വിധി. സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 

പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. 

കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്‍റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. 

Share it:

world

Post A Comment: