www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൂടെകിടക്കാൻ കോവിഡ് പോസിറ്റീവായ സ്ത്രീയെ വേണം; പരസ്യത്തിനു പിന്നിലെ രഹസ്യം ഇതാണ്

Share it:



ബാങ്കോക്ക്: കൂടെ കിടക്കാൻ കോവിഡ് പോസിറ്റീവായ സ്ത്രീയെ വേണം... സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മെസേജാണിത്. തായ്‌ലാൻഡിൽ നിന്നാണ് ഇത്തരം ഒരു സന്ദേശം സോഷ്യൽ മീഡിയയിലെത്തിയത്. ഇതോടെ അതിവേഗം ഈ മെസേജ് വൈറലായി. ലോക വ്യാപകമായി പ്രചരിച്ച സന്ദേശത്തിനു പിന്നിലെ സത്യമെന്തെന്നുള്ള അന്വേഷണത്തിലാണ് ഇപ്പോൾ സൈബർ ലോകം. ഇതോടെയാണ് സന്ദേശത്തിന്‍റെ ഉറവിടം അടക്കം കണ്ടെത്തിയിരിക്കുന്നത്. 

തായ്‌ലാൻഡിലെ ഒരു ലൈൻ മെസേജിങ് ഗ്രൂപ്പിലാണ് ഇത്തരത്തിൽ ഒരു സന്ദേശം ആദ്യം വന്നത്. ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ടാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. നാലു ദിവസം മുമ്പാണ് ഈ മെസേജ് പ്രചാരത്തിലായത്. കൊവിഡ് പോസിറ്റീവ് ആയ ഒരു പങ്കാളിയെ ഡേറ്റിംങിനു വേണം. സമയം രാത്രി പത്തു മണി. ഇങ്ങനെയാണ് ആ സന്ദേശം ആരംഭിക്കുന്നത്. തന്‍റെ ക്‌ളയന്‍റിനു വേണ്ടി എന്നു പറഞ്ഞാണ് ഒരാള്‍ ഈ സന്ദേശം പോസ്റ്റ് ചെയ്തത്.   

"എന്‍റെ ക്ലയിന്‍റിന് കൊവിഡ് പോസിറ്റീവാകണം. താല്‍പ്പര്യമുള്ള സ്ത്രീകള്‍ കൊവിഡ് പോസിറ്റീവാണ് എന്ന സര്‍ട്ടിഫിക്കറ്റുമായി വരണം. സെക്‌സിലേക്ക് ഒന്നും പോവണമെന്നില്ല, ഉമിനീരും ശ്വാസോശ്വാസവും മറ്റും ശരീരത്തിലായാല്‍ മതി. വരുന്ന സ്ത്രീക്ക് മൂവായിരം മുതല്‍ അയ്യായിരം വരെ തായി ബാത് (12,000 രൂപ) പ്രതിഫലം നല്‍കും.' എന്നതായിരുന്നു മെസേജ്. ഈ പറഞ്ഞ വ്യവസ്ഥകളോടെ സ്ത്രീകളെ സംഘടിപ്പിച്ചു കൊടുക്കാന്‍ തയ്യാറുള്ള ആള്‍ക്ക് 600 ബാത് (1400 രൂപ) കമീഷന്‍ ഇനത്തില്‍ നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു.  

മെസേജിനെ കുറിച്ച് പലതരത്തിലുള്ള ചർച്ചകളും സൈബർ ഇടത്ത് നടക്കുന്നുണ്ട്. ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള തന്ത്രമാണ് ഇതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. തായ്‌ലാൻഡില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൊവിഡ് -19 രോഗവും തങ്ങളുടെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം തായ് ബാത് (4.4 ലക്ഷം രൂപ) ആണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക. 

ഇതിനെ തുടര്‍ന്ന് കൊവിഡ് പോസിറ്റീവ് ഇന്‍ഷുറന്‍സ് എടുക്കാന്‍ വലിയ തിരക്കാണ് ഇവിടെ. മഹാമാരിയുടെ തുടക്കത്തിലും 2021 പകുതിയിലുമായാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി ഏറെ പ്രചാരത്തില്‍വന്നത്. വർധിച്ച ഡിമാന്‍റിനെ തുടര്‍ന്ന് ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ഈ പദ്ധതി പിന്‍വലിക്കുകയും തായിലാൻഡിലെ ഇന്‍ഷുറന്‍സ് കമീഷന്‍ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഇന്‍ഷുറന്‍സ് പ്രീമിയം പത്തു മടങ്ങിലേറെയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

കൊവിഡ് ബാധിച്ചയാള്‍ ഉപയോഗിച്ച ഇന്‍ഹേലറുകളും തായ്‌ലാൻഡില്‍ ലഭ്യമാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വൈസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് അടങ്ങിയ ഇന്‍ഹേലറുകള്‍ എന്നു പറഞ്ഞാണ് ഇവ വില്‍ക്കപ്പെടുന്നത്. 

ഇന്‍ഷുറന്‍സ് തുക കിട്ടുന്നതിനായി കൊവിഡ് പോസിറ്റീവാകാന്‍ ഈ ഇന്‍ഹേലറുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി പറയുന്നു. അതിനിടെ, നേരത്തെ പറഞ്ഞ സന്ദേശത്തെക്കുറിച്ച് ഇന്‍ഷുറന്‍സ് കമ്പനികള്‍ അന്വേഷണം ആരംഭിച്ചതായും ആളെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Jzacc9s6wvDEsjJosxohlq

എസ്. രാജേന്ദ്രന് സസ്പെൻഷൻ

ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ ഒരു വർഷത്തേക്ക് പുറത്താക്കി സി.പി.എം. മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർഥി എ. രാജയെ പരാജയപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചെന്ന ആരോപണത്തിലാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് എസ്. രാജേന്ദ്രനെ അടുത്ത ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗീകരിച്ചു. 

പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ജില്ലാ കമ്മിറ്റിയാണ് എസ് രാജേന്ദ്രനെ തൽക്കാലത്തേക്ക് പുറത്താക്കണമെന്ന ശുപാർശ സംസ്ഥാനസെക്രട്ടേറിയറ്റിന് നൽകിയത്. എന്നാൽ തനിക്ക് നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് എസ്. രാജേന്ദ്രൻ പ്രതികരിച്ചു. നടപടി അംഗീകരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ, തന്നെ പാർട്ടി അംഗത്വത്തിലെങ്കിലും നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജേന്ദ്രൻ പ്രതികരിച്ചു. ജനുവരി ആദ്യവാരം ഇടുക്കിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ പ്രവ‍ർത്തന റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ എസ്. രാജേന്ദ്രനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. 

തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ദേവികുളത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജയുടെ പേര് പറയാൻ രാജേന്ദ്രൻ തയ്യാറായില്ല. പറയണമെന്ന് നേതാക്കൾ നിര്‍‍ദ്ദേശിച്ചിട്ടും അനുസരിച്ചില്ല. രാജേന്ദ്രന്‍റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങൾ അന്വേഷണകമ്മീഷനും ശരിവച്ചതോടെയാണ് പുറത്താക്കാൻ ശുപാര്‍ശ നൽകിയതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. 


Share it:

Viral

Post A Comment: