www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

ഇടുക്കിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ മരിച്ചു

Share it:



ഇടുക്കി: കൃഷിയിടത്തിൽ പതിയിരുന്ന കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇടുക്കി മറയൂരിലാണ് സംഭവം. പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്. 

മറയൂരിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്. സ്വന്തം കൃഷിയിടത്തിൽ പതിയിരുന്ന കാട്ടുപോത്ത് ദുരൈരാജിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ദുരൈരാജ് മരിച്ചെന്നാണ് വിവരം. പൊലീസ് മേൽനടപടി സ്വീകരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

സോളാർ; വി.എസിനു തിരിച്ചടി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച വി.എസ്. അച്ചുതാനന്ദന് തിരിച്ചടി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന പ്രസ്‌താവനയിൽ വി.എസ്. 10.10 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്‌ട കേസിലാണ് വിധി.  

തിരുവനന്തപുരം സബ് കോടതിയുടേതാണ് വിധി. സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 

പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. 

കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്‍റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.


Share it:

Idukki

Mostreaded

Post A Comment: