www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മാസ്‌ക് വിഴുങ്ങിയ പട്ടിക്ക് ശസ്ത്രക്രിയ

Share it:


കണ്ണൂർ: എൻ. 95 മാസ്‌ക് വിഴുങ്ങിയ പട്ടിക്ക് വിജയകമാരയി ശസ്ത്രക്രിയ പൂർത്തിയാക്കി. കണ്ണൂർ തളപ്പിലെ ഷിജി എന്നയാളിന്‍റെ മൂന്ന് മാസം പ്രായമായ ബീഗിൾ എന്ന പട്ടിക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു ദിവസം മുൻപാണ് പട്ടി മാസ്‌ക് വിഴുങ്ങിയത്. വീട്ടിലുള്ള ഒരാൾ മേശയ്ക്ക് മുകളിൽ വച്ച് മാസ്ക്ക് പട്ടി വിഴുങ്ങുകയായിരുന്നു.  

വീട്ടുകാർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. നായ അസ്വസ്ഥത കാണിച്ചതോടെയാണ് വീട്ടുകാർക്ക് പന്തികേട് തോന്നിയത്. ഉടൻ തന്നെ പട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും എക്സ്റേ എടുത്ത് നോക്കിയപ്പോഴാണ് വയറ്റിൽ കിടക്കുന്ന മാസ്ക്ക് കണ്ടെത്തിയത്. രണ്ടു ദിവസം പല മരുന്നുകളും പരീക്ഷിച്ചെങ്കിലും മാസ്ക്ക് വയറിൽ തന്നെ കുടുങ്ങി കിടക്കുകയായിരുന്നു. 

ഇതോടെയാണ് ജില്ലാ ആശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. ഷെറിന്‍റെ നേതൃത്വത്തിൽ പട്ടിയെ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമായതോടെ മാസ്‌ക് പുറത്തെടുത്തു. പട്ടി ഇപ്പോൾ ആരോഗ്യവാനാണ്. നേരത്തെയും ജില്ലാ ആശുപത്രിയിൽ പട്ടികളെ ശസ്ത്രക്രിയ ചെയ്‌തിട്ടുണ്ടെങ്കിലും മാസ്‌ക് വിഴുങ്ങിയ പട്ടിയെ ആദ്യമായാണ് ശസ്ത്രക്രിയ നടത്തുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രായപൂർത്തിയാകാത്ത പ്രതി പിടിയിൽ

മലപ്പുറം: ആളില്ലാത്ത സമയം നോക്കി വീടിനുള്ളിൽ കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. മലപ്പുറം മമ്പാടാണ് സംഭവം നടന്നത്. അയൽവാസിയായ കുട്ടിയാണ് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. 

വീട്ടിൽ ആളില്ലെന്ന് മനസിലാക്കി എത്തിയ കുട്ടി വീട്ടമ്മയെ കടന്നു പിടിക്കുകയും പീഡനത്തിനു ശ്രമിക്കുകയുമായിരുന്നു. ഭയന്നു പോയ വീട്ടമ്മ രക്ഷപെടാൻ ശ്രമിച്ചെങ്കിലും കുട്ടി ബലമായി പീഡിപ്പിക്കാൻ ശ്രമിച്ചു. മൽപിടുത്തത്തിനിടെ വീട്ടമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വീഴ്ച്ചയിൽ വീട്ടമ്മയുടെ തോളെല്ലിനും പൊട്ടലേറ്റിട്ടുണ്ട്. 


Share it:

Viral

Post A Comment:

Portable Mini Air Cooler Fan with LED Light