www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിയെ കടന്ന് പിടിച്ചു; ക്രിമിനൽ കേസ് പ്രതി പിടിയിൽ

Share it:



കോട്ടയം: മെഡിക്കൽ കോളെജിനു സമീപം യുവതിയെ കടന്നു പിടിച്ച് ആക്രമിച്ച ക്രിമിനൽ കേസ് പ്രതി പിടിയിൽ. ആക്കുളം സ്വദേശി സന്ദീപ് ഉണ്ണി (30) ആണ് പിടിയിലായത്. ഇന്നലെ രാത്രി 8.30ഓടെയായിരുന്നു സംഭവം. ആക്കുളത്ത് ഒരു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന 28കാരിയാണ് ആക്രമണത്തിന് ഇരയായത്.  

പെണ്‍കുട്ടി വീടിനു സമീപത്തേക്കു നടന്നുവരുന്നതിനിടെ റോഡില്‍വച്ച് സന്ദീപ് ആക്രമിക്കുകയായിരുന്നു. കൈ കൊണ്ടുള്ള ഇടിയില്‍ യുവതിയുടെ ശരീരത്തിനും മുഖത്തും പരുക്കേറ്റു. അതേസമയം യുവതിയുമായി ഇയാള്‍ക്കു മുന്‍പരിചയം ഇല്ലെന്നും ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു. 

സന്ദീപ് ഉണ്ണിക്കെതിരേ മുമ്പ് നിരവധി ക്രിമിനല്‍ക്കേസുകള്‍ ഉണ്ട്. ആക്രമണത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടി പൊലീസിന് കൈമാറിയത്. പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിയെ കോടതിയിൽ ഹാജരാക്കും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

കാസർകോട്ടും തൃശൂരിലും സി.പി.എം സമ്മേളനങ്ങൾ

തൃശൂർ: സംസ്ഥാനം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് വ്യാപനം നേരിടുമ്പോൾ പാർട്ടി സമ്മേളനങ്ങളിൽ മാറ്റമില്ലാതെ സി.പി.എം. കാസർകോട്ട്, തൃശൂർ ജില്ലാ സമ്മേളനങ്ങളാണ് മുൻ നിശ്ചയിച്ച പ്രകാരം നടത്താനൊരുങ്ങുന്നത്. ഇന്നാണ് രണ്ട് ജില്ലകളിലും സമ്മേളനം ആരംഭിക്കുന്നത്. കാസർകോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. തൃശൂരിൽ 175 പേരെ പങ്കെടുപ്പിച്ച് പ്രതിനിധി സമ്മേളനം നടത്താനാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്രയേറെപ്പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്തുന്നത്. 

അതേസമയം സമ്മേളനം നടത്തുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്നാണ് സിപിഎം കാസർകോട് ജില്ലാ സെകട്ടറി എംവി ബാലകൃഷ്ണൻ പറയുന്നത്. ലോക്ഡൗൺ ദിനമായ ഞായറാഴ്ച നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനാണ് തീരുമാനമെന്നും സിപിഎം അറിയിച്ചു. ജില്ലാ സമ്മേളനത്തിന് മാറ്റമില്ലെന്നും ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചത്തെ സമ്മേളന നടത്തിപ്പ് എങ്ങനെയാകണമെന്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് അറിയിച്ചത്. 

അതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് വിവാദത്തിലായി. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36 ന് മുകളിലുള്ള കാസർക്കോട് പൊതുപരിപാടികൾ വിലക്കിയുള്ള ഉത്തരവിട്ട് രണ്ട് മണിക്കൂറിനകമാണ് ജില്ലാ കലക്ടർ  പിൻവലിച്ചത്. സിപിഎം ജില്ലാ സമ്മേളനം നടക്കുന്നതിനാൽ സമ്മർദ്ദത്തെ തുടർന്നാണ് കലക്ടർ ഉത്തരവ് പിൻവലിച്ചതെന്ന ആക്ഷേപം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ സമ്മർദ്ദമില്ലെന്നും പ്രോട്ടോക്കോൾ മാറിയതിനാലാണ് ഉത്തരവ് പിൻവലിച്ചതെന്നുമാണ് കളക്ടർ നൽകുന്ന വിശദീകരണം.  


Share it:

Crime

Post A Comment: