www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

കളിക്കാൻ വീട്ടിൽ വന്ന 13 കാരനെ പീഡിപ്പിച്ചു; 37 കാരി വീട്ടമ്മ ഒളിവിൽ

Share it:



കൊച്ചി: വീട്ടിൽ കളിക്കാൻ വന്ന 13 കാരനെ ഒരു വർഷത്തോളമായി വീട്ടമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കൊച്ചി പുത്തൻവേലിക്കര സ്വദേശിനിയായ  37 കാരിക്കെതിരെയാണ് കുട്ടിയും രക്ഷിതാക്കളും പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതോടെ യുവതി ഒളിവിലാണ്. 

ആദ്യ കുർബാന സ്വീകരണത്തോടനുബന്ധിച്ച് 13 കാരൻ പള്ളിയിൽ ധ്യാനം കൂടിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. ലൈംഗിക പീഡനങ്ങളെ കുറിച്ച് ധ്യാനത്തിൽ ക്ലാസെടുത്തതോടെയാണ് തന്നെ വീട്ടമ്മ ഇത്തരത്തിൽ പീഡിപ്പിക്കുകയായിരുന്നുവെന്ന് കുട്ടി തിരിച്ചറിഞ്ഞത്. തുടർന്ന് കുട്ടി വീട്ടിൽ വിവരം പറയുകയായിരുന്നു. 

37 കാരി വീട്ടമ്മയുടെ വീട്ടിൽ കുട്ടി ഇടക്കിടെ കളിക്കാൻ പോകുമായിരുന്നു. ഈ സമയത്ത് ആളില്ലാത്ത അവസരം നോക്കി കുട്ടിയെ ഇവർ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. ഒരു വർഷമായി ഇവർ കുട്ടിയെ ഇത്തരത്തിൽ ഉപയോഗിച്ചുവന്നു. എന്നാൽ കുട്ടിക്ക് ഇത് പീഡനമാണെന്ന് മനസിലായിരുന്നില്ല. ധ്യാനത്തിൽ പങ്കെടുത്തതോടെ കാര്യങ്ങൾ മനസിലാക്കിയ കുട്ടി വീട്ടിൽ വിവരം പറയുകയും രക്ഷിതാക്കളുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.  

പീഡനത്തിനു പുറമേ വീട്ടമ്മ കുട്ടിയുടെ പക്കൽ നിന്നും പോക്കറ്റ് മണിയായി നൽകിയ പണം അപഹരിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഒളിവിലുള്ള വീട്ടമ്മ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുകയാണെന്നാണ് വിവരം. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

സോളാർ; വി.എസിനു തിരിച്ചടി

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച വി.എസ്. അച്ചുതാനന്ദന് തിരിച്ചടി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന പ്രസ്‌താവനയിൽ വി.എസ്. 10.10 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകണമെന്ന് കോടതി വിധിച്ചു. ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്‌ട കേസിലാണ് വിധി. 

തിരുവനന്തപുരം സബ് കോടതിയുടേതാണ് വിധി. സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. 

പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച വക്കീൽ നോട്ടീസിൽ ഒരു കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. 

കേസ് കോടതിയിൽ ഫയൽ ചെയ്തപ്പോൾ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടിക്ക് നൽകണം. പക്ഷെ നിയമ പോരാട്ടം തുടരാനാണ് തീരുമാനമെന്ന് വിഎസിന്‍റെ അഭിഭാഷകൻ അറിയിച്ചു. കേസിൽ സബ് കോടതി വിധിക്കെതിരെ ജില്ലാ കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.


Share it:

Crime

Mostreaded

Post A Comment: