www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭർത്താവിന്‍റെ ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

Share it:

കൽപറ്റ: ഭർത്താവ് നടത്തിയ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശി ലിജിത (32) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

വയനാട് അമ്പലവയലിൽ വച്ചാണ് ഭർത്താവ് ആസിഡ് ആക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച്ചയാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ (38) ആസിഡ് ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ജീവനൊടുക്കിയിരുന്നു.  

ഗുരുതരമായ പരുക്കേറ്റ ഇവരുടെ മകൾ അളകനന്ദ (10) ചികിത്സയിൽ കഴിയുകയാണ്. ലിജിതയും ഭർത്താവ് സനലും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. വീട്ടിൽ വന്നു ബഹളം വച്ചതിന് ലിജിത ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നതായാണ് വിവരം. പിന്നാലെ ആണ് ആസിഡ് ആക്രമണം നടന്നത്.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

Share it:

Kerala

Post A Comment: