www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1860) Idukki (1799) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (429) Video (355) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

Shower Filter for Bathroom

Shower Filter for Bathroom
Hard Water Softener for Shower and Home | Borewell/Tanker Water | for Better Hair and Skin

മുലയൂട്ടുന്നതിൽ എന്ത് അശ്ലീലം; ട്രോളിയവർക്ക് മറുപടിയുമായി ഈവ്ലിൻ ശർമ

Share it:


മുംബൈ: താരങ്ങൾക്ക് നേരെ സൈബർ ഇടത്തിൽ ആക്രമണങ്ങൾ പതിവാണ്. ഇത്തരത്തിൽ ഒരു സൈബർ ആക്രമണം നേരിട്ടിരിക്കുകയാണ് മോഡലും നടിയുമായ ഈവ്‌ലിൻ ശർമയ്ക്ക് നേരെ. കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം പങ്കുവച്ചതോടെയാണ് സൈബർ ഇടത്ത് ഈവ്‌ലിൻ വിമർശനം നേരിടേണ്ടി വന്നത്. 

എന്നാൽ തന്നെ ട്രോളിയവർക്കും ആക്രമിച്ചവർക്കുമുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ താരം. രണ്ടു മാസം മുമ്പാണ് ഈവ്ലിൻ ശർമ്മ ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങൾ താരം ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇതിനിടയിൽ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രവും ഈവ്ലിൻ പങ്കുവച്ചിരുന്നു.  

ഇതാണ് സൈബർ ഇടത്ത് വിമർശനത്തിനു കാരണമായത്. മുലയൂട്ടുന്ന ചിത്രം പങ്കുവയ്ക്കുന്ന അമ്മമാർ ട്രോളുകൾക്ക് ഇരയാവുന്നതിനെ കുറിച്ചാണ് ഈവ്ലിൻ പങ്കുവയ്ക്കുന്നത്.

മുറിപ്പെടത്തക്കതും അതേസമയം അതിശക്തവുമാണ് ഇത്തരം ചിത്രങ്ങളെന്ന് ഈവ്‌ലിൻ പറയുന്നു. ഞാനതിനെ മനോഹരമായി കാണുന്നു. മുലയൂട്ടുക എന്നത് സർവസാധാരണവും ആരോഗ്യകരവുമായ കാര്യമാണ്. അവയെകുറിച്ചോർത്ത് ലജ്ജിക്കാനേ പാടില്ല- ഈവ്ലിൻ കുറിച്ചു. 

ട്രോളുകൾ കണ്ട് നിരാശപ്പെടുന്നതിന് പകരം അതിന്‍റെ പോസിറ്റിവ് വശം കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈവ്ലിൻ പറയുന്നു. അമ്മ എന്ന നിലയിലുള്ള തൻ്റെ യാത്രയെ കുറിച്ച് സുഹൃത്തുക്കൾക്കും ആരാധകർക്കും പങ്കുവയ്ക്കാനാണ് താനിഷ്‌ടപെടുന്നത്. 

കഴിഞ്ഞ ദിവസവും ഈവ്ലിൻ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മാതൃത്വത്തെക്കുറിച്ച് പോസ്റ്റ് ചെയ്‌തിരുന്നു. മകൾ ആവ ജനിച്ച ദിവസത്തെ ചിത്രത്തിനൊപ്പമാണ് മനോഹരമായ കുറിപ്പും ഈവ്ലിൻ പങ്കുവച്ചത്. കുഞ്ഞു ആവ ജനിച്ച ദിവസം ആശുപത്രിയിൽ വച്ചെടുത്ത ഫോട്ടോയാണിത് എന്നും ഈ നിമിഷത്തെ കുറിച്ച് എന്നും സ്വപ്‌നം കണ്ടിരുന്നു എന്നും കുറിപ്പിലുണ്ട്. 

ഇരുവരുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ സ്വീകരിക്കുകയായിരുന്നു അത് വേറിട്ട അനുഭവമായിരുന്നു. പക്ഷെ എല്ലാം നന്നായി അവസാനിച്ചു. കുഞ്ഞിനെ ആദ്യമായി കണ്ടപ്പോൾ തന്നെ തൻ്റെ ജീവിതം പൂർണമായതായി തിരിച്ചറിഞ്ഞു എന്നും ഈവ്ലിൻ കുറിക്കുന്നു. 

കുഞ്ഞു വരുന്നതോടെ നിങ്ങളുടെ ജീവിതം പൂർണമായി മാറിമറിയുമെന്ന ഈവ്ലിൻ അടുത്തിടെ കുറിച്ചിരുന്നു. കഴിഞ്ഞ നവംബറിലാണ് ഈവ്ലിൻ പെൺകുഞ്ഞിന് ജന്മം നൽകുന്നത്. സിഡ്‌നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡന്‍റൽ സർജൻ ടുഷാൻ ബിന്ദിയാണ് ഈവ്ലിന്‍റെ ഭർത്താവ്.

 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

Share it:

Entertainment

Post A Comment: