www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

യുവാവിനെ ഫ്ലാറ്റിലെത്തിച്ച് ഹണി ട്രാപ്പ്; ദമ്പതികൾ പിടിയിൽ

Share it:



കോഴിക്കോട്: സോഷ്യൽ മീഡിയ സൗഹൃദം മുതലാക്കി യുവാവിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ പെടുത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. പൊക്കുന്ന് കുളങ്ങര പീടിക പാടിയേക്കൽ നജുമൻസിൽ ഫൈദജാസ് (30), ഇയാളുടെ ഭാര്യ മാനന്തവാട് എം. ഷബാന (21) എന്നിവരാണ് പിടിയിലായത്. 

കാസർകോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പന്തീരാങ്കാവ് ബൈപ്പാസിൽ ഇരിങ്ങല്ലൂരിലെ ഫ്ളാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കാസർകോട് സ്വദേശിയായ യുവാവിനെ സോഷ്യൽ മീഡിയയിലൂടെയാണ് ഷബാന പരിചയപ്പെട്ടത്.  

തുടർന്ന് അടുപ്പം സ്ഥാപിച്ചു. ഇതിനിടെ നേരിൽ കാണാനെന്ന പേരിൽ യുവാവിനെ യുവതി ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. യുവതിയെ കാണാൻ ഫ്ലാറ്റിലെത്തിയതോടെ ഫൈജാസ് മുറിയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് യുവാവിനെ മർദിച്ച് വിവസ്ത്രനാക്കി. തുടർന്ന് ഫൈജാസ് യുവാവിനെ 

ഷബാനയ്ക്ക് ഒപ്പം നിര്‍ത്തി വീഡിയോ പകര്‍ത്തുകയുമായിരുന്നു. ശേഷം വിഡിയോ പരസ്യപ്പെടുത്താതിരിക്കാന്‍ പണം നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. കൈവശമുണ്ടായിരുന്ന 8500 രൂപയും മൊബൈല്‍ ഫോണും ഗൂഗിള്‍ പേ വഴി1500 രൂപയും തട്ടിയെടുത്തുവെന്ന് യുവാവ് പരാതിയില്‍ പറയുന്നു. 

തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫ്‌ളാറ്റിലെത്തിയ പൊലീസ് ഷബാനയെയും ഫൈജാസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഫൈജാസ് നേരത്തെ തിരുവനന്തപുരത്ത് ആയുധം കൈവശം വെച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KXENxMQq8p0GB9zypaK3W5

പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ 

മലപ്പുറം: പോക്‌സോ കേസിൽ ഇരയായ 18കാരിയെ വാടക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പാലത്താണ് സംഭവം. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് മരിച്ചത്. കൂട്ട ബലാത്സംഗം ഉൾപ്പെടെയുള്ള മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് പെൺകുട്ടി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

തേഞ്ഞിപ്പലത്തെ വാടകവീട്ടിൽ അമ്മയോടും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. ഇളയ സഹോദരനെ സ്കൂളിലാക്കാനായി താൻ പോയ സമയത്താണ് കുട്ടി തൂങ്ങി മരിച്ചതെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വന്ന ശേഷം പല തവണ പെൺകുട്ടിയെ പ്രാതൽ കഴിക്കാനായി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. പിന്നീട് പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോൾ ഫോണും എടുത്തില്ല. 

തുടർന്ന് വാതിലിന് മുകളിലുള്ള കിളിവാതിലിലൂടെ കർട്ടൻ മാറ്റി നോക്കിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു. ഉടനെ അയൽപക്കക്കാരെ അടക്കം വിളിച്ച് വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കയറി തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടി മരിച്ചിരുന്നു. 

അവിടെ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിശദമായ അന്വേഷണം തന്നെ പെൺകുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. 

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light