www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1944) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം നിർമാണ തൊഴിലാളിയുടേത് എന്ന് സംശയം

Share it:



ആലപ്പുഴ: കാർത്തികപ്പള്ളി വലിയ കുളങ്ങരയിൽ ചതുപ്പിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നല്ല പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന തുടങ്ങി. അതിനിടെ ഒക്ടോബർ 14 നു ഹരിപ്പാട് നിന്നും കാണാതായ നിർമാണത്തൊഴിലാളി സേവ്യർ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.  

ഇക്കാര്യം സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്. ജോലിക്കായി സേവ്യർ പ്രദേശത്ത് എത്തിയിരുന്നു. എന്നാൽ എങ്ങനെ ആണ് ചതുപ്പിന്‍റെ പരിസരത്ത് എത്തിയതെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ സേവ്യറിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിക്ക് ശേഷവും ഇയാളെ കണ്ടെത്താൻ കഴിയാതെ വന്നതോടെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ....

https://chat.whatsapp.com/K9HGPi6sF9nFJuDUTC4VNe

ബസ് നിർത്തിയിട്ട് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം 

കോഴിക്കോട്: ട്യൂഷനു പോയ വിദ്യാർഥിനിയെ ബസ് നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.

 കോഴിക്കോട് മൂഴിക്കൽ റൂട്ടിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. റാണിയ എന്ന ബസിലാണ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ട്യൂഷൻ ക്ലാസിൽ പോകുന്നതിനു വേണ്ടിയാണ് പെൺകുട്ടി ബസിൽ കയറിയത്. ഈ സമയത്ത് ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. അവസരം മുതലെടുത്ത ഷമീർ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട ശേഷം പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. 

എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിലാണ് ബസ് നിർത്തിയത്. ബസിലെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

Share it:

Kerala

Post A Comment: