www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1944) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

വിദ്യാർഥിനിയെ ബസിൽ വച്ച്പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

Share it:



കോഴിക്കോട്: ട്യൂഷനു പോയ വിദ്യാർഥിനിയെ ബസ് നിർത്തിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ബസ് ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ(34) ആണ് അറസ്റ്റിലായത്.

 കോഴിക്കോട് മൂഴിക്കൽ റൂട്ടിൽ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. റാണിയ എന്ന ബസിലാണ് വിദ്യാർഥിനിക്ക് നേരെ പീഡന ശ്രമം ഉണ്ടായത്. വ്യാഴാഴ്ച്ച രാവിലെ ട്യൂഷൻ ക്ലാസിൽ പോകുന്നതിനു വേണ്ടിയാണ് പെൺകുട്ടി ബസിൽ കയറിയത്. ഈ സമയത്ത് ബസിൽ മറ്റു യാത്രക്കാർ ഉണ്ടായിരുന്നില്ല. അവസരം മുതലെടുത്ത ഷമീർ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിർത്തിയിട്ട ശേഷം പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. 

മലബാർ ക്രിസ്ത്യൻ കോളേജ് ബസ് സ്റ്റോപ്പിലായിരുന്നു പെൺകുട്ടിക്ക് ഇറങ്ങേണ്ടത്. എന്നാൽ ഇവിടെ ബസ് നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾ റോഡിലാണ് ബസ് നിർത്തിയത്. ബസിലെ ഷട്ടറുകൾ താഴ്ത്തിയിട്ട നിലയിലായതിനാൽ പെൺകുട്ടിക്ക് ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞത് അറിഞ്ഞില്ല. സ്കൂളിലെത്തിയ വിദ്യാർഥിനി അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. കസബ പൊലീസാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GxzlorPVaw2E1igRyXe6Q3


Share it:

Crime

Post A Comment: