കോട്ടയം: രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട അധ്യാപകനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലിയിലാണ് സംഭവം. കൂവപ്പള്ളി ടെക്നിക്കൽ സ്കൂളിലെ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്ററായ ചാത്തൻതറ ഓമണ്ണിൽ ഷഫി യൂസഫ് (33)നെയാണ് ചരളയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക അനുമാനം. രാവിലെ സ്കൂളിലേയ്ക്ക് പോയ അധ്യാപകനെ നിർത്തിയിട്ട കാറിൽ അവശ നിലയിൽ കണ്ടെത്തിയതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി ഗവൺമെന്‍റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
 
 
 
 
 
 
 

 
Post A Comment: