www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

നാല് യുവതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന്‍റെ വെളിപ്പെടുത്തൽ

Share it:



ജലന്ധർ: യുവാവിനെ നാല് യുവതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തു. വിവാഹിതനും ഫാക്റ്ററി തൊഴിലാളിയുമായ യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്. 20 വയസ് തോന്നിപ്പിക്കുന്ന നാല് യുവതികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് യുവാവിന്‍റെ പരാതി. 

പഞ്ചാബിലെ ജലന്ധറിൽ കപൂർത്തല റോഡിനു സമീപത്തു നിന്നാണ് തന്നെ തട്ടിക്കൊണ്ട് പോയത്. വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ ഒരു വിലാസത്തെ കുറിച്ച് ചോദിച്ചാണ് യുവതികൾ എത്തിയത്. രാസവസ്‌തു തളിച്ച് കാഴ്ച്ച മറച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് മയക്കുമരുന്നു നൽകിയ ശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചു.

കൈകൾ പിന്നിൽ കെട്ടിയിട്ട ശേഷം ഓരോരുത്തർ ഊഴമിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ചിലർ ക്രൂരമായിട്ടാണ് തന്നെ പീഡിപ്പിച്ചത്. വേദന കൊണ്ട് പുളഞ്ഞുപോയി. പിന്നീട് പുലർച്ചെ മൂന്നോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. യുവതികൾ മദ്യ ലഹരിയിലായിരുന്നുവെന്നും അവർ പരസ്പരം ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നതെന്നും യുവാവ് പറ‍യുന്നു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

നാരകക്കാനത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് സൂചന 

ഇടുക്കി: വീടിനുള്ളിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഇടുക്കി നാരകക്കാനത്താണ് കുമ്പിടിയമാക്കൽ ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സൂചന ലഭിച്ചതോടെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. 

ഇന്നലെയാണ് വീടിന്‍റെ അടുക്കളയിൽ ഇവരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. തുടക്കം മുതൽ സംഭവത്തിൽ പൊലീസ് ദൂരൂഹത സംശയിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതോടെ തന്നെ കൊലപാതകമാണെന്ന് പൊലീസിനു സൂചന ലഭിച്ചു. എന്നാൽ ആരാണ് പ്രതിയെന്നതു സംബന്ധിച്ച് വ്യക്ത ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൊലപാതകം എങ്ങനെയാണെന്നത് സംബന്ധിച്ചു വ്യക്തത വരു. 

കൊലപാതക ശേഷം ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് കുടുംബാംഗങ്ങൾ ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. മകന്‍റെ മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ഇവരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ നിലത്ത് മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. 


Share it:

National

Post A Comment: