പാമ്പുകളുടെ വ്യത്യസ്‌തമായ വീഡിയോകൾ സൈബർ ലോകത്ത് വൈറലാകുന്നത് സാധാരണമാണ്. എന്നാൽ ഇപ്പോൾ വൈറലാകുന്ന ഒരു വീഡിയോ ഇതിൽ നിന്നും ഏറെ വ്യത്യസ്‌തമാണ്. ചെരിപ്പ് എടുത്തുകൊണ്ട് പോകുന്ന പാമ്പിന്‍റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.
വീഡിയോയുടെ തുടക്കത്തിൽ ഒരു വീടിന് മുന്നിലേക്ക് ഇഴഞ്ഞുവരികയായിരുന്നു പാമ്പ്. പെട്ടെന്ന് വീട്ടിലുള്ള ആരോ ഇത് കാണുകയും ബഹളം വയ്ക്കുകയും ചെയ്യുകയാണ്. എന്നാല്‍ ബഹളം വച്ചതുകൊണ്ടൊന്നും പാമ്പ് പിറകിലേക്ക് പോവുകയില്ലല്ലോ. അങ്ങനെ പാമ്പിനെ ഓടിക്കാൻ വേണ്ടി കയ്യില്‍ കിട്ടിയ ചെരുപ്പ് എടുത്തെറിയുകയാണ് വീട്ടുകാര്‍.
ചെരുപ്പ് മുന്നില്‍ വന്ന് വീണതോടെ പാമ്പ് നേരെ അതിന്മേലേക്കായി. ഉടനടി ചെരുപ്പ് കടിച്ചെടുക്കുകയാണ് പാമ്പ്. എന്നിട്ട് തിരക്കൂകൂട്ടി അതുമായി തലയും പൊക്കിപ്പിടിച്ച് വേഗതയില്‍ ഇഴഞ്ഞ് സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറുകയാണ്. പാമ്പ് ചെരുപ്പും കടിച്ചെടുത്ത് കൊണ്ട് പാഞ്ഞുപോകുന്ന രംഗം കണ്ട് വീട്ടുകാര്‍ തന്നെ അതിശയപ്പെടുകയും ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
വീഡിയോ കണ്ടവരും ഇതേ മട്ടില്‍ രസിച്ച് ചിരിക്കുകയാണ്. ഒരുപക്ഷെ തനിക്ക് പറ്റുന്ന ഒരു ഇരയാണെന്ന് കരുതിയാകാം പാമ്പ് ചെരുപ്പ് കടിച്ചെടുത്ത് പോകുന്നതെന്നാണ് മിക്കവരും കമന്‍റിലൂടെ പറയുന്നത്. ഇനി, പാമ്പെങ്ങാൻ ചെരുപ്പ് വിഴുങ്ങി ചാകുമോയെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കുറവല്ല.
I wonder what this snake will do with that chappal. He got no legs. Unknown location. pic.twitter.com/9oMzgzvUZd
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
യുവാവിനെ നാല് യുവതികൾ ചേർന്ന് പീഡിപ്പിച്ചു
ജലന്ധർ: യുവാവിനെ നാല് യുവതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തു. വിവാഹിതനും ഫാക്റ്ററി തൊഴിലാളിയുമായ യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്. 20 വയസ് തോന്നിപ്പിക്കുന്ന നാല് യുവതികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് യുവാവിന്‍റെ പരാതി. പഞ്ചാബിലെ ജലന്ധറിൽ കപൂർത്തല റോഡിനു സമീപത്തു നിന്നാണ് തന്നെ തട്ടിക്കൊണ്ട് പോയത്.
വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ ഒരു വിലാസത്തെ കുറിച്ച് ചോദിച്ചാണ് യുവതികൾ എത്തിയത്. രാസവസ്‌തു തളിച്ച് കാഴ്ച്ച മറച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് മയക്കുമരുന്നു നൽകിയ ശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചു. കൈകൾ പിന്നിൽ കെട്ടിയിട്ട ശേഷം ഓരോരുത്തർ ഊഴമിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ചിലർ ക്രൂരമായിട്ടാണ് തന്നെ പീഡിപ്പിച്ചത്. വേദന കൊണ്ട് പുളഞ്ഞുപോയി.
പിന്നീട് പുലർച്ചെ മൂന്നോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. യുവതികൾ മദ്യ ലഹരിയിലായിരുന്നുവെന്നും അവർ പരസ്പരം ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നതെന്നും യുവാവ് പറയുന്നു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
Post A Comment: