www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുപ്രസിദ്ധ മോഷ്‌ടാവ് കാമാക്ഷി ബിജുവിന്‍റെ മകൻ പറവ ബിബിൻ അറസ്റ്റിൽ

Share it:



കട്ടപ്പന: തുടർ മോഷണ പരമ്പരകളിലൂടെ തമിഴ്‌നാട് പൊലീസിന്‍റെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ കള്ളൻ ഇടുക്കിയിൽ നിന്നും പിടിയിൽ. എസ്.ഐ ബിജു എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്‌ടാവിന്‍റെ മകൻ പറവ ബിബിന്‍ എന്നറിയപ്പെടുന്ന ബിബിന്‍ (23)നാണ് ഇടുക്കി തങ്കമണിയിലെ താമസ സ്ഥലത്തു നിന്നും പിടിയിലായത്.

പ്രതിയെ അന്വേഷിച്ച് കട്ടപ്പനയിലെത്തിയ തമിഴ്‌നാട് പൊലീസ് സംഘം കട്ടപ്പന, തങ്കമണി പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. കോയമ്പത്തൂര്‍, പൊള്ളാച്ചി, പളനി തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും കുത്തിപ്പൊളിച്ചു മോഷണം നടത്തിയ കേസിലെ പ്രതിയാണ് ബിബിന്‍.

മോഷണകേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ബിബിന്‍ കഴിഞ്ഞ മാര്‍ച്ച് 19നാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. തുടര്‍ന്ന് തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം മേഖലകളില്‍ കറങ്ങി നടന്നതിനുശേഷം  തമിഴ്‌നാട്ടിലെ, പൊള്ളാച്ചി, പളനി, കോയമ്പത്തൂര്‍ മേഖലകളില്‍ തമ്പടിച്ച്  വീണ്ടും മോഷണം നടത്തി വരികയായിരുന്നു. കോയമ്പത്തൂരില്‍ നടന്ന  നിരവധി മോഷണങ്ങളില്‍ ബിബിന്‍റെ പങ്ക് മനസിലാക്കിയ തമിഴ്‌നാട് പോലീസ് ഇയാളെ പിന്തുടര്‍ന്ന് കട്ടപ്പനയിലെത്തുകയായിരുന്നു. 

തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തങ്കമണി പൊലീസിന്‍റെ സഹായത്തോടുകൂടി കാമാക്ഷിയിലുള്ള വീട്ടില്‍നിന്ന് ബിബിനെ അറസ്റ്റ് ചെയ്‌ത് തമിഴ്നാട് പൊലീസിനു കൈമാറി. കട്ടപ്പന ഡിവൈ.എസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

ഇടുക്കിയിൽ 28ന് യു.ഡി.എഫ് ഹർത്താൽ 

ഇടുക്കി: വിവിധ വിഷ‍യങ്ങളിലുള്ള ഇടത് സർക്കാരിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് 28ന് ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു. കെട്ടിട നിര്‍മ്മാണ നിരോധനവും ബഫര്‍സോണ്‍ പ്രശ്‌നങ്ങളും നിമിത്തം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി പുതുതായി ഒരു പെട്ടിക്കട പോലും ആരംഭിക്കാന്‍ കഴിയാതെ സംസ്ഥാനത്തെ ഏറ്റവും മൂലധന നിക്ഷേപം കുറഞ്ഞ ജില്ലയായി ഇടുക്കി അധ:പതിക്കപ്പെട്ടിരിക്കുകയാണ്. 

ജില്ലയിലെ സംരംഭകത്വ സാധ്യതകളെപ്പറ്റി ആലോചിക്കുന്നതിനു വേണ്ടിയുള്ള വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്‍റെ നവംബര്‍-28 ലെ സന്ദര്‍ശന തട്ടിപ്പില്‍ പ്രതിഷേധിച്ചും, ജില്ലയുടെ വികസന കാര്യത്തില്‍ ആത്മാർഥത കാണിക്കാത്ത ഇടതു ഗവണ്‍മെന്‍റിന്‍റെ നിലപാടിനെതിരെയുമാണ് യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും കണ്‍വീനര്‍ പ്രൊഫ. എം.ജെ ജേക്കബും അറിയിച്ചു.

കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് നിരോധിച്ചു കൊണ്ടുള്ള റവന്യൂ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെ ഉത്തരവുകള്‍ പിന്‍വലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുവാന്‍ മന്ത്രി ആദ്യം തയ്യാറാകണം. ഇടുക്കിയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വിഡ്ഢികളാക്കുന്നതിനുള്ള ശ്രമം ഒരിക്കലും അനുവദിക്കുകയില്ല. 

ജില്ലയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ പോയിരിക്കുന്നവര്‍ പോലും മൂലധന നിക്ഷേപം നടത്തുന്നതും വീട് നിർമിക്കുന്നതും മറ്റു ജില്ലകളിലാണ് ഗവണ്‍മെന്‍റിന്‍റെ തലതിരിഞ്ഞ നിലപാടുകള്‍ നിമിത്തം മൂലധന നിക്ഷേപത്തിന് ഒട്ടും അനുയോജ്യമല്ലാത്ത ജില്ലയായി ഇടുക്കി അധ:പതിച്ചു. ഭൂപ്രശ്‌നങ്ങളും ഏലം,കുരുമുളക് എന്നിവയുടെ വിലയിടിവും മൂലവും ഭൂമിയുടെ മൂല്യം കുറയുക മാത്രമല്ല ക്രയവിക്രയങ്ങള്‍ നടക്കുന്നുമില്ല. 

ഇടുക്കിയിലെ കൃഷിക്കാര്‍ മുന്‍പോട്ടു പോകുവാന്‍ കഴിയാതെ വഴിമുട്ടി നില്‍ക്കുകയാണ് ഏലം വിപണന രംഗത്തെ അശാസ്ത്രീയ പ്രവണതകള്‍ ഒഴിവാക്കി ഏലത്തിന് ന്യായവില ഉറപ്പാക്കുകയും സ്‌പൈസസ് അധിഷ്ഠിതമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഗവണ്‍മെന്‍റ് ചെയ്യേണ്ടത്. ജില്ലയിലെ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തിക്കൊണ്ട് ഗവണ്‍മെന്റിന്റെ അവഗണനയ്‌ക്കെതിരെ പോരാടുമെന്ന് നേതാക്കള്‍ അറിയിച്ചു. 28ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. 


Share it:

Idukki

Post A Comment: