അഡ്‌ലെയ്‌ഡ്: ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ കൂറ്റൻ തോൽവിയോടെ ഇന്ത്യ ടി 20 ലോകകപ്പിൽ ഫൈനൽ കാണാതെ പുറത്ത്. സെമി ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ലക്ഷ്യം മറികടന്നു.
അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) എന്നിവർ പുറത്താവാതെ നിന്നു. നേരത്തെ, വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യക്ക് തുണയായത്. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും.
പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റണ്‍സാണ് അടിച്ചെടുത്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ഓപ്പണര്‍മാരെ വെല്ലുവിളിക്കാനായില്ല. 47 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയാണ് ഹെയ്ല്‍സ് 86 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ബട്‌ലര്‍ 49 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സും നേടി. അഡ്‌ലെയ്ഡില്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് രാഹുലിനെ നഷ്ടമായി.
പിന്നാലെ കോലി- രോഹിത് സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നതോടെ റണ്‍സ് ഉയര്‍ന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രോഹിത്തിനെ (27) പുറത്താക്കി ജോര്‍ദാന്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. നാലാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് പതിവ് ഫോമില്‍ ഉയരാനാവില്ല. ഇതിനിടെ കോലി മടങ്ങി. അവസാന ഓവറുകളില്‍ ഹാര്‍ദിക് കത്തികയറി. 29 പന്തില്‍ ഹാര്‍ദിക് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്‍റെ അര്‍ധ സെഞ്ചുറി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP
പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു
ഇടുക്കി: പിതാവിന്‍റെ വെട്ടേറ്റ മകൻ മരിച്ചു. ഇടുക്കി ചെമ്മണ്ണാർ മുക്കനോലിൽ ജെനീഷ് (38) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം നടന്നത്. സ്ഥിരം മദ്യപാനിയായ മകൻ വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് വെട്ടേറ്റത്.
മദ്യപിച്ചെത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവ് തമ്പിയെയും മർദിച്ചിരുന്നു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശുകയായിരുന്നു. വാക്കത്തി കൈയിൽ കൊണ്ടാണ് ജെനീഷിനു മുറിവേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം നടന്നത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെയാണ് മരണം സംഭവിച്ചത്.
Post A Comment: