www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കൊതുകു കടിച്ചു; യുവാവ് നാല് മാസം കോമയിൽ

Share it:

Mosquito bites; The young man was in a coma for four months


ബെർലിൻ: കൊതുകു കടിക്കുന്നത് പുതുമയുള്ള കാര്യമല്ല, എന്നാൽ കൊതുകു കടിയേറ്റ് ഒരാൾ നാല് മാസത്തോളം കോമയിൽ കിടന്നാലോ. ജർമനിയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വാർത്ത പുറത്തു വരുന്നത്. 27 വയസുള്ള സെബാസ്റ്റ്യൻ റോച്ച്‌സ്കെ എന്നയാൾക്കാണ് ഈ ദുർഗതിയുണ്ടായത്. കഴിഞ്ഞ വർഷമാണ് ഇയാളെ കൊതുകു കടിച്ചത്.  

ജർമനയിലെ റോഡർമാർക്കിൽ താമസിക്കുന്ന ഇയാളെ ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ എന്നറിയപ്പെടുന്ന കൊതുകാണ് കടിച്ചത്. ഈസ്റ്റേൺ ഇക്വിൻ എൻസെഫാലൈറ്റിസ്, വെസ്റ്റ് നൈൽ വൈറസ് ഡിസീസ്, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുടെ അണുക്കളെ വഹിക്കുന്നതാണ് ഇത്തരം കൊതുകുകൾ. 

ഈ കൊതുകിന്‍റെ കടി ഏറ്റതിനു ശേഷം ബ്ലഡ് പോയിസണിങ് സംഭവിച്ചതാണ് സെബാസ്റ്റ്യനെ കുഴപ്പത്തിലാക്കിയത്. ശക്തമായ പനിയും ബാധിച്ചു. ഇപ്പോൾ ശുചിമുറിയിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഇടതു തുടയിൽ പഴുപ്പു നിറഞ്ഞ മുഴയും പ്രത്യക്ഷപ്പെട്ടു. 

പിന്നാലെ നാല് മാസത്തോളം നീണ്ട കോമാ സ്റ്റേജിലേക്ക് പോയി. കരൾ, കിഡ്‌നി, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങൾക്ക് തകരാറും സംഭവിച്ചു. ഡോക്‌ടർമാർ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെ 30 ഓളം ശസ്ത്രക്രിയകളും നടത്തേണ്ടി വന്നു. രണ്ട് കാൽവിരലുകൾ ഭാഗികമായി മുറിച്ചു മാറ്റി. എന്തായാലും ജീവിതത്തിലേക്ക് തിരിച്ചു വന്നതിന്‍റെ സന്തോഷത്തിലാണ് സെബാസ്റ്റ്യൻ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5


Share it:

world

Post A Comment: