www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ട് ജോലിക്കാരിയുമായി ലൈംഗിക ബന്ധത്തിനിടെ 67 കാരൻ മരിച്ചു; അറസ്റ്റ്

Share it:



ബംഗളൂരു: വ്യവസായിയായ 67 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജോലിക്കാരി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ബംഗളൂരുവിലെ വ്യവസായി ബാല സുബ്രഹ്‌മണ്യത്തിന്‍റെ മരണത്തിലാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായിരിക്കുന്നത്. 

ഒരാഴ്ച്ച മുമ്പാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ബാലസുബ്രഹ്‌മണ്യം ആണെന്ന് കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ഊർജിമാക്കിയിരുന്നു. ഇതോടെയാണ് ഇയാളുടെ വീട്ടുജോലിക്കാരിയായ 35 കാരിയും ഇവരുടെ ഭർത്താവും സഹോദരനും പിടിയിലാകുന്നത്.  

ജോലിക്കാരിയായ യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ബാലസുബ്രഹ്‌മണ്യം ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അനക്കമില്ലാതായതോടെ ഭയന്നു പോയ യുവതി ഭർത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി അവരുടെ സഹായത്തോടെ മൃതദേഹം ജെ.പി. നഗറിലെ ഒഴിഞ്ഞ പ്രദേശത്തെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. 

ഈ മാസം 16നാണ് ബാലസുബ്രഹ്‌മണ്യത്തെ കാണാതാകുന്നത്. അന്നു വൈകിട്ട് പേരക്കുട്ടിയെ ബാഡ്‌മിന്‍റൺ ക്ലാസിൽ കൊണ്ടുവിടാൻ പോയതായിരുന്നു ഇയാൾ. പിന്നീട് കുറച്ച് ജോലിയുണ്ടെന്നും തിരിച്ചെത്താൻ വൈകുമെന്നും വീട്ടുകാരെ വിളിച്ച് അറിയിച്ചു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങിയെത്തിയില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതോടെ ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

ബാലസുബ്രഹ്‌മണ്യത്തിന്‍റെ ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. ജോലിക്കാരിയായ യുവതിയുടെ വീട്ടിൽ ഇയാൾ പതിവായി സന്ദർശനം നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ 16ന് വൈകിട്ട് ഇയാൽ ജോലിക്കാരിയുടെ വീട്ടിലെത്തിയതായി കണ്ടെത്തുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

യുവാവിനെ നാല് യുവതികൾ ചേർന്ന് പീഡിപ്പിച്ചു 

ജലന്ധർ: യുവാവിനെ നാല് യുവതികൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്‌തു. വിവാഹിതനും ഫാക്റ്ററി തൊഴിലാളിയുമായ യുവാവാണ് ആരോപണവുമായി രംഗത്തെത്തിയത്. 20 വയസ് തോന്നിപ്പിക്കുന്ന നാല് യുവതികൾ ചേർന്ന് തന്നെ തട്ടിക്കൊണ്ട് പോയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് യുവാവിന്‍റെ പരാതി. പഞ്ചാബിലെ ജലന്ധറിൽ കപൂർത്തല റോഡിനു സമീപത്തു നിന്നാണ് തന്നെ തട്ടിക്കൊണ്ട് പോയത്. 

വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോൾ ഒരു വിലാസത്തെ കുറിച്ച് ചോദിച്ചാണ് യുവതികൾ എത്തിയത്. രാസവസ്‌തു തളിച്ച് കാഴ്ച്ച മറച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് മയക്കുമരുന്നു നൽകിയ ശേഷം വനപ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചു. കൈകൾ പിന്നിൽ കെട്ടിയിട്ട ശേഷം ഓരോരുത്തർ ഊഴമിട്ട് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ചിലർ ക്രൂരമായിട്ടാണ് തന്നെ പീഡിപ്പിച്ചത്. വേദന കൊണ്ട് പുളഞ്ഞുപോയി. 

പിന്നീട് പുലർച്ചെ മൂന്നോടെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. യുവതികൾ മദ്യ ലഹരിയിലായിരുന്നുവെന്നും അവർ പരസ്പരം ഇംഗ്ലീഷിലായിരുന്നു സംസാരിച്ചിരുന്നതെന്നും യുവാവ് പറ‍യുന്നു. സംഭവത്തിൽ യുവാവ് പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. 


Share it:

National

Post A Comment: