ഇടുക്കി: വീടിനുള്ളിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. ഇടുക്കി നാരകക്കാനത്താണ് കുമ്പിടിയമാക്കൽ ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സൂചന ലഭിച്ചതോടെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.
ഇന്നലെയാണ് വീടിന്‍റെ അടുക്കളയിൽ ഇവരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. തുടക്കം മുതൽ സംഭവത്തിൽ പൊലീസ് ദൂരൂഹത സംശയിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതോടെ തന്നെ കൊലപാതകമാണെന്ന് പൊലീസിനു സൂചന ലഭിച്ചു. എന്നാൽ ആരാണ് പ്രതിയെന്നതു സംബന്ധിച്ച് വ്യക്ത ലഭിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൊലപാതകം എങ്ങനെയാണെന്നത് സംബന്ധിച്ചു വ്യക്തത വരു. കൊലപാതക ശേഷം ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് കുടുംബാംഗങ്ങൾ ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. മകന്‍റെ മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ഇവരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ നിലത്ത് മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
വീട്ടിലെ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. വീടിന്‍റെ മറ്റൊരു ഭാഗത്ത് വസ്ത്രങ്ങൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയതും ദുരൂഹത വർധിപ്പിക്കുന്നു. മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നതാണോയെന്ന സംശയമാണ് ബലപ്പെടുന്നത്. എല്ലാ മുറികളിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6
Post A Comment: